Advertisment

2017ലെ ഇ-മലയാളി സാഹിത്യപുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു

New Update

2017ലെ ഇ-മലയാളി സാഹിത്യപുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു.അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ അവരുടെ രചനകളുടെ മേന്മയില്‍ ശ്രദ്ധിക്കണമെന്നാണു ഇ- മലയാളിയുടെ സാഹിത്യ പുരസ്കാര പരിശോധന സമിതി കണ്ടെത്തിയത്.

Advertisment

ഈ വര്‍ഷം ആഗോള തലത്തിലുള്ള എഴുത്തുകാരുടെ രചനകളെ അവാര്‍ഡിനായി പരിഗണിക്കുന്നില്ല. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ രചനകള്‍ കഴിവതും നിരസിക്കാതെ ഇ-മലയാളി പ്രസിദ്ധീകരിക്കുമെങ്കിലും സാഹിത്യ മേന്മയുള്ള രചനകളെ അംഗീകരിക്കുക എന്ന നയമാണു ഇ-മലയാളി സ്വീകരിക്കുന്നത്. താഴെ പറയുന്ന വിഭാഗങ്ങള്‍ക്കാണു (കഥ, കവിത, ലേഖനം, സാഹിത്യത്തിനുള്ള സമഗ്ര-സംഭാവന) പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

publive-image

സാഹിത്യത്തിനുള്ള സമഗ്ര സംഭാവന: ജോണ്‍ വേറ്റം

സാഹിത്യത്തിലെ വിവിധ വിഭാഗങ്ങള്‍, കഥ, കവിത, ലേഖനം, നോവല്‍, നിരൂപണം, കാഴ്ചപ്പാടുകള്‍, എന്നീ മേഖലകളില്‍ അഞ്ചു പതിറ്റാണ്ടോളമായി നാട്ടിലും ഇവിടേയും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്ന അഭിവന്ദ്യ എഴുത്തുകാരന്‍ ശ്രീ ജോണ്‍ വേറ്റത്തിനു ഇ-മലയാളിയുടെ "സമഗ്ര സാഹിത്യ അവാര്‍ഡ്'' നല്‍കി ബഹുമാനിക്കുന്നു.

1. കഥ: 2017-ല്‍ ഇ-മലയാളിയില്‍ നല്ല കഥകള്‍ ആരും എഴുതിയില്ലെന്നു വ്യസന പൂര്‍വ്വം അറിയിക്കട്ടെ. നല്ല കഥകള്‍ ആരും എഴുതിയില്ലെന്നല്ല ആരും അയച്ചുതന്നില്ല എന്നാണു ഇതില്‍ നിന്നും വ്യക്തമാകുന്നത്. ശ്രദ്ധിക്കുക ഇ-മലയാളിയില്‍ എഴുതുന്ന രചനകളെയാണു ഞങ്ങള്‍ പരിശോധിക്കുന്നത്.

2. കവിത: അബ്ദുള്‍ പുന്നയൂര്‍ക്കുളം

നല്ല കവിതകളും വളരെ വിരളമായാണു പത്യക്ഷപ്പെട്ടത്. എങ്കിലും പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ "മീന്‍കാരന്‍ ബാപ്പ' എന്ന കവിതയെ പരിശോധക സമിതിപുരസ്കാര യോഗ്യമായി പരിഗണിച്ചു.

3. ലേഖനം: ജോസഫ് പടന്നമാക്കല്‍

വ്യതസ്തമായ വിഷയങ്ങളെ ആസ്പദമാക്കി അപഗ്രഥന രീതിയോടെ ശ്രീ. ജോസഫ് പടന്നമാക്കല്‍ രചിച്ച ലേഖനങ്ങളാണു ലേഖന വിഭാഗത്തില്‍ പ്രഥമഗണനീയമായത്, അവാര്‍ഡിനഹര്‍തപ്പെട്ടത്.

4. നിങ്ങളുടെ പ്രിയ എഴുത്തുകാരന്‍/എഴുത്തുകാരി: കോരസണ്‍ വര്‍ഗ്ഗീസ്

വാല്‍ക്കണ്ണാടി എന്ന ലേഖന പരമ്പരിയിലൂടെ വായനക്കാര്‍ക്ക് സുപരിചിതനും, അനവധിഎഴുത്തുകാരുടെ പ്രിയ എഴുത്തുകാരനുമായി അവര്‍ തന്നെ ശുപാര്‍ശ ചെയ്യുകയും ചെയ്ത കോരസണ്‍ വര്‍ഗ്ഗീസ്സിനു ഈ അവാര്‍ഡ് കൊടുക്കാന്‍ ഇ-മലയാളിയും തീരുമാനിച്ചു.

5. ഇതര സാഹിത്യ വിഭാഗങ്ങളില്‍ കഴിവ്‌ തെളിയിച്ചവര്‍ക്ക ്പ്രത്യേക അംഗീകാരം.

ആസ്വാദനം/പുസ്തകപരിചയം: ഡോക്ടര്‍ നന്ദകുമാര്‍ ചാണയിൽ

കഴിഞ്ഞപത്തുവര്‍ഷത്തിലേറെയായി ന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദിയിലും, വിചാരവേദിയിലും ചര്‍ച്ച ചെയ്യപ്പെടുന്ന പുസ്തകങ്ങളും മറ്റുസാഹിത്യ ക്രുതികളും സശദ്ധം പഠിച്ച് അതേക്കുറിച്ച് എഴുതുകയും അതു ഇ-മലയാളിയുടെ താളുകളിലേക്ക് അയച്ചു തരുകയും ചെയ്ത ഡോക്ടര്‍ നന്ദകുമാര്‍ ചാണയിൽ ഇ-മലയാളിയുടെ പ്രത്യേക അംഗീകാരത്തിനു അര്‍ഹനായി.

ഓര്‍മ്മക്കുറിപ്പുകള്‍/ജീവചരിത്രം : സരോജ വര്‍ഗീസ്

അമേരിക്കന്‍ മലയാള സാഹിത്യത്തിലെ തറവാട്ടമ്മയായ ശ്രീമതി സരോജ വര്‍ഗീസ് കൈവക്കാത്ത സാഹിത്യ വിഭാഗങ്ങളില്ല. അമേരിക്കന്‍ മലയാളി വനിതാ എഴുത്തുകാരികളില്‍ ആദ്യമായിസഞ്ചാര സാഹിത്യം, ജീവചരിത്രം, ഓര്‍മ്മക്കുറിപ്പുകള്‍ എന്നിവ എഴുതി സരോജ വര്‍ഗീസ് അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ തനതായ ഇടം നേടിയിരിക്കുന്നു. ഈ വിഭാഗത്തില്‍ അവര്‍ നല്‍കിയ സംഭാവനകളെ മാനിച്ച് അവര്‍ക്ക് ഇ-മലയാളിയുടെ പ്രത്യേക അംഗീകാരം നല്‍കുന്നു.

പ്രതികരണങ്ങളുടെ കുലപതി: സി. ആന്‍ഡ്രൂസ്

ശ്രദ്ധേയമായ ചിലപ്പോള്‍ വിവാദപരമായ പ്രതികരണങ്ങളിലൂടെ

ഇ-മലയാളിയുടെ താളുകളെ എപ്പോഴും സജീവവും സമ്പന്നവുമാക്കിയ സി. ആന്‍ഡ്രൂസ്സിനെ ഇ-മലയാളി പ്രത്യേക അംഗീകാരം നല്‍കി ആദരിക്കുന്നു.

രാഷ്ട്രീയ നിരീക്ഷണങ്ങള്‍, പ്രവാസാനുഭവങ്ങള്‍: ജോണ്‍ ബി കുന്തറ

അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍, രാഷ്ട്രീയ നിരീക്ഷണങ്ങള്‍, പ്രശസ്തരുടെ തൂലിക ചിത്രങ്ങള്‍, പ്രവാസ ജീവിതത്തിലെ അനുഭവങ്ങള്‍ അങ്ങനെ വിവിധ വിഷയങ്ങളില്‍ തന്റേതായ കാഴ്ചപ്പാടും ദര്‍ശനവും ലേഖനങ്ങളിലൂടെ ആവിഷ്ക്കരിക്കുന്ന ഇ-മലയാളിയുടെ സ്വന്തം ലേഖകനായ ശ്രീ ജോണ്‍ ബി കുന്തറക്ക് പ്രത്യേക അംഗീകരം നല്‍കുന്നു.

us
Advertisment