Advertisment

ഐഐഎം സമ്പല്‍പൂര്‍ ഡെല്‍ഹി കാമ്പസ് ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കായുള്ള ആദ്യ എംബിഎ ബാച്ചിനു തുടക്കം കുറിച്ചു

New Update
66

കൊച്ചി:  ഇന്ത്യയിലെ മുന്‍നിര മാനേജുമെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നായ ഐഐഎം സമ്പല്‍പൂര്‍ തങ്ങളുടെ ഡെല്‍ഹി കാമ്പസില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കായുള്ള ആദ്യ എംബിഎ ബാച്ചിനു തുടക്കം കുറിച്ചു.  ഡാറ്റാ സയന്‍സ്, പ്രൊഡക്ട് മാനേജ്‌മെന്റ്, സ്റ്റാര്‍ട്ട് അപ്, ഫങ്ഷണല്‍ ഡൊമൈന്‍ തുടങ്ങിയവയില്‍ സ്‌പെഷലൈസേഷന്‍ നല്‍കുന്നതാണ് ഈ കോഴ്‌സ്.

ദേശീയ വിദ്യാഭ്യാസ നയത്തിലെ ക്രെഡിറ്റ് സംവിധാനം വിദ്യാര്‍ത്ഥികള്‍ക്ക്  രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളില്‍ ചേരാന്‍ സൗകര്യമൊരുക്കുമെന്ന് കോഴ്‌സിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് ജോയിന്റ് സെക്രട്ടറി ഡോ. അലോക് കുമാര്‍ മിശ്ര പറഞ്ഞു.

ഗൂഗിള്‍ ക്ലൗഡ് കണ്‍സള്‍ട്ടിങ് ലീഡ് കണ്‍സള്‍ട്ടന്റ് ശതാനിക് ഗോസാമി മുഖ്യ പ്രഭാഷകനായിരുന്നു. ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ പ്രൊഫ. മഹാദിയോ ജയാസ്വാള്‍ സംബന്ധിച്ചു.

Advertisment