Advertisment

എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്തു

author-image
ജോസ് ചാലക്കൽ
New Update

എലപ്പുള്ളി: എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് പബ്ലിക് ലൈബ്രറിക്ക് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ ടി. കെ. നാരായണ ദാസ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

എലപ്പുള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. തങ്കമണി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. ബിജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ വി. രേണുക, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (റിട്ടേയ്ഡ്) ഡോക്ടർ എൻ. ശുദ്ധോദനൻ, നിസി ജോസഫ്, സാക്ഷരതാ പ്രേരക് എൻ. ജയപ്രകാശ്, എം. ബിബിൻ ദാസ്, എൻ. ദേവിലക്ഷ്മി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജകുമാരി സ്വാഗതവും ലൈബ്രറേറിയൻ പി. കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.

 

.

elappulli public
Advertisment