Advertisment

ജോസ് കെ മാണിക്ക് തുണയായത് രണ്ട് എംപിമാരും 2 എംഎല്‍എമാരും ഒപ്പമുള്ളത്. കെ എം മാണി മരിച്ച ദിവസത്തെ സ്ഥിതിയും ജോസ് പക്ഷത്തിന് തുണയായി. ഇലക്ഷന്‍ കമ്മീഷന്‍ പരിഗണിച്ച വിഷയങ്ങള്‍ ഇങ്ങനെ !

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഡല്‍ഹി : കേരളാ കോണ്‍ഗ്രസ് പിളര്‍പ്പില്‍ ജോസ് കെ മാണിക്ക് യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് എം എന്ന അംഗീകാരവും പാര്‍ട്ടി ചിഹ്നവും അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രത്യാഘാദങ്ങള്‍ സൃഷ്ടിക്കും.

നിയമസഭയില്‍ യു ഡി എഫിന് അകത്തും പുറത്തുമായി നിലനിന്നിരുന്ന കേരളാ കോണ്‍ഗ്രസ് എം എല്‍ എ മാരുടെ നിലപാടുകള്‍ ഇനി ഈ വിധിക്ക് അനുസരിച്ച് മാറും. ഇതോടെ ഔഗ്യോഗിക പാര്‍ട്ടിയായി അംഗീകരിച്ച ജോസ് പക്ഷത്തിന്‍റെ വിപ്പ് അനുസരിക്കാന്‍ പിജെ ജോസഫ് വിഭാഗം നിര്‍ബന്ധിതരാകും.

നിയമപോരാട്ടത്തില്‍ കമ്മീഷന്‍ പരിശോധിച്ച വാദങ്ങള്‍ ഇങ്ങനെ

തർക്ക വിഷയത്തിൽ ഉടൻ തീർപ്പ് ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു ജോസഫ് വിഭാഗം ഈ മാസം രണ്ട് തവണ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലെ മൂന്ന് അംഗങ്ങളിൽ ഒരാൾ രാജി പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രസ്തുത അംഗം വിട്ടൊഴിയുന്നതിന് മുൻപ് തർക്കത്തിൽ തീർപ്പ് ഉണ്ടാവണമെന്നതായിരുന്നു ജോസഫ് വിഭാഗത്തിന്റെ അവശ്യം.

രാജി വച്ച കമ്മീഷൻ അംഗം ജോസ് കെ മാണിക്ക് ചിഹ്നം നല്‍കുന്നതിന് എതിരായ നിലപാടാണ് ഉത്തരവില്‍ എഴുതിയിട്ടുള്ളത്. അതേസമയം മറ്റു രണ്ടു കമ്മീഷന്‍ അംഗങ്ങളും ജോസ് പക്ഷത്തിന് അനുകൂലമായി വിധിയെഴുതി. സുപ്രീംകോടതി ഉത്തരവുകളും ഇലക്ഷന്‍ കമ്മീഷന്‍ നിയമങ്ങളും പരിഗണിച്ചാണ് ഉത്തരവെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍ ഉള്‍പ്പെടെയുള്ളവര്‍ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരവും തർക്കങ്ങളും തെരഞ്ഞെടുപ്പു ചിഹ്നം അന്നുവദിക്കുന്നതു സംബന്ധിച്ചുള്ള തെരെഞ്ഞടുപ്പു കമ്മീഷന്റെ 1968- ഉത്തരവിലെ ഖണ്ഡിക പതിനഞ്ച് പ്രകാരമാണ് ജോസ്.കെ.മാണി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്.

നിര്‍ണ്ണായകമായത് തർക്കം ഉണ്ടാകുന്നതിനു മുമ്പുള്ള സ്ഥിതി 

പാർട്ടിയിൽ തർക്കം ഉണ്ടാകുന്നതിനു മുമ്പുള്ള സ്ഥിതിയാണ് കമ്മീഷന്റെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കപ്പെട്ടത്. തർക്ക വിഷയത്തിൽ കമ്മീഷന്റെ പരിഗണനയും പരിശോധനയും ഇപ്രകാരമായിരുന്നു.

കേരള കോൺഗ്രസിന്റെ ആകെ മൂല്യം 19 ആയിരുന്നു. പാർലമെന്റിലും നിയമസഭയിലും ഉള്ള അംഗസംഖ്യയുടെ അടിസ്ഥാനത്തിലാണ് അകെ മൂല്യം തിട്ടപ്പെടുത്തപ്പെടുക. ഒരു അംഗത്തിന് ഒരു മൂല്യം എന്നതാണ് വ്യവസ്ഥ ഇതിൻ പ്രകാരം ഏഴ് നിയമസഭാ മണ്ടലങ്ങൾ ഉൾപ്പെടുന്ന പാർല മെന്റ് അംഗത്തിന് ഏഴ് മൂല്യമുണ്ട്. രണ്ട് പാർലമെന്റ് അംഗമുള്ളപ്പോൾ മൂല്യം 14 ആവും.

കേ.കോൺ - (എം) ന് രണ്ട് പാർലമെന്റ്റ് അംഗങ്ങളും അഞ്ച് നിയമസഭാംഗങ്ങളും ഉളളപ്പോൾ ആകെ മൂല്യം 19 ആയിട്ടാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ രണ്ട് എം.പി.മാരും രണ്ട് എം.എൽ.എമാരും ജോസ് കെ.മാണി പക്ഷത്തായതിനാൽ ഈ വിഭാഗത്തിന്റെ ആകെ മൂല്യം 16 ആയി.

publive-image

ജോസഫ് വിഭാഗത്തിൽ മൂന്ന് എം.എൽ.എമാർ മാത്രമുള്ളതിനാൽ അവരുടെ മൂല്യം 3 മാത്രമായി. അടുത്തതായി കമ്മീഷൻ പരിഗണിക്കുന്നത് ഏറ്റവും അവസാനം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കിട്ടിയ വോട്ടിന്റെ എണ്ണമാണ്.

കേ.കോൺ.(എം) .കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റിലാണ് മത്സരിച്ചത്. മത്സരിച്ചവരിൽ ഭൂരിപക്ഷവും ഇപ്പോൾ ജോസ് കെ.മാണി പക്ഷത്തായതിനാൽ ആകെ കിട്ടിയ വോട്ടിലും ഭൂരിപക്ഷം ജോസ്.കെ.മാണി പക്ഷത്തിന്റേതായി കമ്മീഷൻ കണക്കാക്കി .

കേ.കോൺ (എം) ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉള്ള അംഗങ്ങളിൽ ഭൂരിപക്ഷവും ജോസ്.കെ.മാണി യോടൊപ്പമായിരുന്നുവെന്നതും കമ്മീഷൻ പരിഗണിച്ചു. പാർട്ടി ഭരണഘടന പ്രകാരമുള്ള സംസ്ഥാന സമിതി, പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി എന്നീ സമിതികളിലെ ഭൂരിപക്ഷവും കമ്മീഷൻ പരിഗണിച്ചു.

പാർട്ടിയിൽ ഭിന്നത ഇടലെടുക്കുന്നതിനു മുൻപ് പാർട്ടി സമിതികളിൽ അംഗങ്ങളായിരുന്നവരിലെ ഭൂരിപക്ഷമാണ് കമ്മീഷൻ പരിശോധിക്കുക. ഈ വിഭാഗത്തിലും ജോസ് കെ മാണി വിഭാഗം ഭൂരിപക്ഷം കമ്മീഷനു മുമ്പിൽ തെളിയിച്ചു.

രാഷ്ട്രീയ പാർട്ടികളുടെ തർക്ക വിഷയങ്ങളിൽ തർക്കം ഉണ്ടാകുന്നതിനു മുമ്പുള്ള തൽസ്ഥിതിയാണ് പരിഗണിക്കപ്പെടുക. ഇതിൻ പ്രകാരമാണ് നിയമസഭയിൽ തർക്കത്തിനു മുമ്പുള്ള വിപ്പ് നൽകാനുള്ള അധികാരിയുടെ നിയമനവും കണക്കാക്കുക. റോഷി അഗസ്ത്യനാണ് തകർക്കത്തിനു മുൻപുള്ള നിയമസഭയിലെ പാർട്ടിവിപ്പ്.

publive-image

റോഷിയുടെ വിപ്പ് ആയുധമാക്കും 

റോഷിയുടെ വിപ്പ് തന്നെ നില നിൽക്കും. ഇത് മനസ്സിലാക്കിയാണ് ജോസഫിനും മോൻസിനും ജോസ്.കെ മാണി വിഭാഗം വിപ്പ് നൽകിയിരുന്നത്. ഭൂരിപക്ഷ ജനപ്രതിനിധികളെയും പാർട്ടി സമിതികളിലെ ബഹു ഭൂരിപക്ഷത്തെയും ഒപ്പം ചേർത്ത് നിർത്തുവാൻ ജോസ്.കെ.മാണിക്ക് കഴിഞ്ഞതാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ചട്ടപ്രകാരമുള്ള പരിഗണനാ വിഷയങ്ങളിൽ ജോസ്.കെ.മാണിക്ക് മേൽക്കൈ ലഭിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ചീഫ് ഇലക്ട്രറൽ ഓഫീസർ പാർട്ടി ചിഹ്നം ജോസഫ് നിർദ്ദേശിക്കുന്നവർക്ക് നൽകുന്നതിനെതിരെ ജോസ് വിഭാഗം തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുകയും പാർട്ടി ചിഹ്നമായ രണ്ടില താത്കാലികമായി മരവിപ്പിച്ച് നിർത്തി ഇടക്കാല ഉത്തരവ് ജോസ്.കെ.മാണിയുടെ അപേക്ഷയിൽ കമ്മീഷനിൽ നിന്നും ലഭിക്കുകയും ചെയ്തിരുന്നു.

മാണിയുടെ പാർട്ടി പിടിച്ചെടുക്കുവാനുള്ള ജോസഫിന്റെയും കൂട്ടരുടെയും നീക്കത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്ന് ജോസ്.കെ.മാണി വിഭാഗം കരുതുന്നു.

 

jos k mani
Advertisment