Advertisment

ആര്യ നടത്തിയത് ഒന്നാംതരം ന്യൂജനറേഷന്‍ സ്വയംവര തട്ടിപ്പ് ? കാര്യം കണ്ട് ആ യൌവനങ്ങളെ വലിച്ചെറിഞ്ഞു ?

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തമിഴ് നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താന്‍ നടത്തിയ 'എങ്ക വീട്ട് മാപ്പിള്ളൈ' ശുദ്ധ തട്ടിപ്പായിരുന്നോ ? വെറും നാനകെട്ട മാര്‍ക്കറ്റിംഗ് ? അവസാനം പ്രേക്ഷകര്‍ ഉന്നയിക്കുന്ന ചോദ്യവും അവരുടെ ഉത്തരവും അത് തന്നെയാണ്.

publive-image

പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഇപ്പോൾ ആരെയും വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന്‍ ആര്യ അവസാന നിമിഷ൦ വെളിപ്പെടുത്തിയത്. ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും മുൻകൂട്ടി തീരുമാനിച്ച തിരക്കഥയിൽ നടന്ന തട്ടിപ്പാണെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ഉള്‍പ്പെടെ ഉയരുന്ന വിമർശനം.

publive-image

എന്നാൽ ഫൈനലിൽ വന്ന അഗതയുടെയും സീതാലക്ഷ്മിയുടെയും സൂസന്നയുടെയും അവസ്ഥ എന്തെന്ന് ആരും ചിന്തിച്ചില്ല. ആര്യയുടെ ഞെട്ടിക്കുന്ന തീരുമാനത്തിന് ശേഷം മൂവരും ശരിക്കുമൊരു ഷോക്കിൽ തന്നെയായിരുന്നു.

എന്നാൽ പിന്നീട് അവർ അത് ഉൾക്കൊള്ളുകയായിരുന്നു. ആര്യ പിന്നീട് തീരുമാനം അറിയിക്കുമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ആ വാക്കുകൾക്കായി കാത്തിരിക്കുകയുമാണെന്നാണ് മൂവരും പറയുന്നത്.

publive-image

അതായത് സസ്പെന്‍സ് അവസാനിപ്പിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതി ഉള്‍പ്പെടെ മത്സരാര്‍ത്ഥികളായതും പരിപാടിയുടെ നിറംകെടുത്തി . രണ്ടാംകെട്ടുകാരിയുമായി ഒരു സ്വയംവരം പതിവില്ലാത്തതാണല്ലോ ? എന്തായാലും കാത്തിരിക്കുക തന്നെ ! കാരണം പ്രേക്ഷകര്‍ പൊട്ടന്മാരാണല്ലോ ?

publive-image

indian cinema arya
Advertisment