Advertisment

വീണയില്‍ വിസ്മയമായ് അഹല്യ മീനാക്ഷിയുടെ ഇന്‍സ്ട്രമെന്റല്‍ ആല്‍ബം

New Update

കുവൈറ്റ്‌ : എ.ആര്‍റഹ്മാന്‍ സംഗീതത്തിന്റെ മാന്ത്രികതയ്‌ക്കൊപ്പം വീണയില്‍ സംഗീതം തീര്‍ത്ത് കുവൈറ്റ് പ്രവാസി ലോകത്തു നിന്നും ഒരു മ്യൂസിക്കല്‍ ആല്‍ബം പുറത്തിറങ്ങി. കുവൈറ്റ്‌ സ്മാര്‍ട്ട് ഇന്‍ഡ്യന്‍ സ്‌കൂള്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയായ അഹല്യ മീനാക്ഷിയുടെ ഇന്‍സ്ട്രമെന്റല്‍ ആല്‍ബം ' എന്നവളേ ' സോഷ്യല്‍ മീഡിയാ വഴി ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

Advertisment

publive-image

സുപ്രസിദ്ധ വീണാലാപന വിദഗ്ദന്‍ ഗുരു അനന്ത പത്മനാഭന്റെയും, ചിറക്കല്‍ കോവിലകം സുമ സുരേഷ് വര്‍മയുടേയും കീഴില്‍ എട്ട് വയസു മുതല്‍ സംഗീതം അഭ്യസിക്കുന്ന അഹല്യ ഇതിനോടകം നാട്ടിലും കുവൈറ്റിലുമായി നിരവധി പരിപാടികളിലൂടെ പ്രശസ്തയാണ്.

publive-image

പ്രശസ്ത മ്യൂസിക്കല്‍ ആല്‍ബം സംവിധായകന്‍ സിജോ അബ്രാഹം ചിത്രീകരണവും എഡിറ്റിംഗും നിര്‍വ്വഹിച്ച ആല്‍ബത്തില്‍ പ്രശസ്ത നര്‍ത്തകിയും നൃത്ത അധ്യാപികയും അഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സ് ഡയറക്ടറുമായ സിന്ദു മധുരാജ് ചുവടുകള്‍ വച്ചു.

publive-image

ബഹറിന്‍ എക്‌സ്‌ചേഞ്ച് കമ്പനി ഉദ്യോഗസ്ഥനായ രവി നായര്‍ -രേഖ ദമ്പതികളുടെ മകളാണ് അഹല്യ .

publive-image

publive-image

publive-image

kuwait
Advertisment