Advertisment

പിരീയഡ്‌സ് ആയാൽ ഓവർ ബ്ലീഡിങ്, ആദ്യത്തെ ഏഴ് ദിവസം കഴിഞ്ഞാലും ബ്ലീഡിങ് തുടർന്ന് പോയിരുന്നു,എന്നാൽ അത് ശ്രദ്ധിച്ചിരുന്നില്ല

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സ്റ്റാർ മാജിക്കിലൂടെയും ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ അമൃത നായരാണ് കുടുംബവിളക്കിലെ സുമിത്രയുടെ മകൾ ശീതളായെത്തിയിരുന്നത്. അടുത്തിടെ താരം പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത. മംമ്‌സ് ആൻഡ് മൈ ലൈഫ് ഓഫ് അമൃത നായർ എന്ന യൂട്യൂബ് ചാനലിലും നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് നടി അമൃത നായർ അമ്മയുടെ അസുഖ വിവരം തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടത്. അമ്മയ്ക്ക് യൂട്രസ്സിൽ ഫൈബ്രോയ്ഡ് ആണ്. നേരത്തെ ചില രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെങ്കിലും ശ്രദ്ധിക്കാതെ പോയതിനാൽ അത് വളർന്നു. ഇപ്പോൾ യൂട്രസ് റിമൂവ് ചെയ്യുന്ന ഘട്ടത്തിലാണ്. ഇപ്പോൾ അമൃതയുടെ അമ്മയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ നിന്നും കുഴഞ്ഞു വീണതിനെ തുടർന്ന് അമ്മയെ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. ടെസ്റ്റ് ചെയ്തപ്പോൾ ഇ സി ജിയിൽ ചെറിയ വാരിയേഷൻ കണ്ടു. മൈൽഡ് അറ്റാക്കിന്റെ ലക്ഷണമാണ് എന്നായിരുന്നുവത്രെ ഡോക്ടർമാർ പറഞ്ഞത്. എന്നാൽ പിന്നീട് മറ്റൊരു ഡോക്ടറുടെ കൂടെ സജഷൻ എടുത്തപ്പോൾ, അത് ഈ പ്രായത്തിൽ ഉണ്ടാവുന്ന ഇസിജി വാരിയേഷൻ ആണ് എന്ന് പറഞ്ഞു.

എന്നാൽ വീട്ടിൽ എത്തിയ ശേഷവും അമ്മയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് വീണ്ടും ചികിത്സ തേടിയത്. അപ്പോവാണ് യൂട്രസിൽ ഫൈബ്രോയിഡ് ഉള്ളതായി കണ്ടത്. പിരീയഡ്‌സ് ആയാലൊക്കെ ഓവർ ബ്ലീഡിങ് ഉണ്ടാവും, ആദ്യത്തെ ഏഴ് ദിവസം കഴിഞ്ഞാലും ബ്ലീഡിങ് തുടർന്ന് പോയിരുന്നു. അപ്പോഴൊന്നും അത് ശ്രദ്ധിച്ചിരുന്നില്ല. അങ്ങിനെ ശ്രദ്ധിയ്ക്കാതെ പോയതാണ് ഇപ്പോൾ ഈ സർജ്ജറി വരെ എത്തിയത് എന്നാണ് അമൃത പറഞ്ഞത്‌

Advertisment