Advertisment

‘ആ പ്രശ്‌നം നടക്കുന്ന സമയത്താണ് ഷൂട്ട് ചെയ്യുന്നത്. സെറ്റ് മൊത്തം പുള്ളിക്കാരിയുടെ കൂടെ നിന്നിരുന്നു’, അതിജീവിതയെ കുറിച്ച് അനാർക്കലി മരിക്കാര്

author-image
ഫിലിം ഡസ്ക്
New Update

publive-imageവളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനാർക്കലി മരയ്ക്കാർ. ആനന്ദം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഉയരെ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയ താരങ്ങളുട പട്ടികയിൽ ഇടം നേടിയത്. 2016 ലാണ് ആനന്ദം എന്ന സിനിമ റിലീസ് ചെയ്തത്. ഒരുകൂട്ടം പുതുമുഖങ്ങളെ വെച്ച് ചെയ്ത സിനിമ വിജയം നേടി.

Advertisment

റോഷൻ മാത്യു, അരുൺ കുര്യൻ, വിശാഖ് നായർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗണേശ് രാജാണ് സിനിമ സംവിധാനം ചെയ്തത്. നടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് സുലൈഖ മൻസിൽ. തമാശ, ഭീമന്റെ വഴി എന്നീ സിനിമകൾക്ക് ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയാണിത്.

ഇപ്പോഴിതാ തന്നോടൊപ്പം വിജയ് ബാബു കേസിലെ അതിജീവിത അഭിനയിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനാർക്കലി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇതേ കുറിച്ച് പറഞ്ഞത്. സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയും പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ തന്നോടൊപ്പം വിജയ് ബാബു കേസിലെ അതിജീവിത അഭിനയിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനാർക്കലി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇതേ കുറിച്ച് പറഞ്ഞത്. സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയും പെട്ടെന്നാണ് വൈറലായി മാറുന്നത്.

‘ആ സമയത്തൊക്കെ ഈ പ്രശ്‌നങ്ങൾ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. അതൊന്നും പുള്ളിക്കാരിയുടെ അഭിനയത്തെ ബാധിച്ചതേയില്ല. വളരെ ചില്ലായ ആളാണ്. ആ സമയത്ത് അവൾക്ക് പരമാവധി പിന്തുണ കൊടുത്തിട്ടുണ്ട്. അതിന്റെ വ്യത്യാസം പുള്ളിക്കാരിക്കുണ്ടാവും എന്ന് കരുതുന്നു,’ എന്നും അനാർക്കലി പറഞ്ഞു.

സിനിമാ രംഗത്ത് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ അനാർക്കലി തന്നെ വേദനിപ്പിക്കുന്നത് ആർട്ടിസ്റ്റുകൾ തമ്മിലുള്ള തരംതിരിവാണെന്നും വ്യക്തമാക്കി. ചെറിയ ആർട്ടിസ്റ്റുകളെ പരിഗണിക്കുന്ന രീതി വ്യത്യസ്തമാണ്. തങ്ങളെ എത്ര നേരം വേണമെങ്കിലും കാത്തിരിപ്പിക്കാം പ്രശ്‌നമില്ലെന്ന പ്രവണതയുണ്ടെന്നും അനാർക്കലി അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയിൽ തുടരെ ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്ന ഒരു സമയമുണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ അതിന് താൽപര്യമില്ലെന്നും നടി വ്യക്തമാക്കി.

അനാർക്കലി ലുക്മാൻ അവറാനുമാണ് സുലൈഖ മൻസിലിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്. ഇരുവരും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന സിനിമയാണിത്. തിരൂരാണ് സിനിമയുടെ പ്രധാന കഥാപശ്ചാത്തലം. ചെമ്പൻ വിനോദിന്റെ ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സാണ് സിനിമ നിർമ്മിക്കുന്നത്. ചെമ്പൻ വിനോദ്, ശബരിഷ് വർമ, മാമുക്കോയ തുടങ്ങിയവർ സിനിമയിൽ മറ്റ് വേഷങ്ങൾ ചെയ്യുന്നു.

കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു നടനും നിർമാതാവുമായ വിജയ് ബാബു തന്നെ ബ ലാത്സംഗം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി യുവ നടി രംഗത്തെത്തിയത്. ഇതിന് പിന്നാലെ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് വിജ.് ബാബു നടിയുടെ പേര് പറഞ്ഞത്. ഇതിന് പിന്നാലെ ബ ലാത്സംഗക്കേസിലും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിരുന്നു.

Advertisment