Advertisment

കുറവിലങ്ങാട് മഠത്തിലെ 20-ാം നമ്പര്‍ മുറിയില്‍ പ്രതിയായി ഫ്രാങ്കോ മുളയ്ക്കല്‍ ; മുറി തുറന്നപ്പോള്‍ എല്ലാവരിലും ഞെട്ടല്‍; ഭാവ വ്യത്യാസമില്ലാതെ പുഞ്ചിരിച്ച് കാര്യങ്ങള്‍ വിവരിച്ച് ഫ്രാങ്കോ

New Update

കുറവിലങ്ങാട് : മിഷണറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് മഠത്തിലെ 20-ാം നമ്പര്‍ മുറി തുറന്ന് കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ തെളിവെടുപ്പ് നടത്തി. 2014 മേയ് അഞ്ചുമുതല്‍ 2016 വരെ 13 തവണ ഈ മുറിയില്‍ ബിഷപ് ഫ്രാങ്കോ തന്നെ പീഡിപ്പിച്ചെന്നാണു കന്യാസ്ത്രീയുടെ പരാതി.

Advertisment

publive-image

പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരപുത്രന്റെ ആദ്യകുര്‍ബാനച്ചടങ്ങില്‍ പങ്കെടുക്കാനാണു 2014 മേയ് അഞ്ചിനു ബിഷപ് ഫ്രാങ്കോ മഠത്തിലെത്തിയത്. പിറ്റേന്നു നടന്ന ആദ്യകുര്‍ബാനച്ചടങ്ങിന്റെ മുഖ്യകാര്‍മികന്‍ ബിഷപ് ഫ്രാങ്കോ ആയിരുന്നു. തലേന്നു രാത്രി വൈകി മഠത്തിലെത്തിയ ബിഷപ്പിനെ കന്യാസ്ത്രീയും സഹപ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരിച്ചു.

തുടര്‍ന്ന് 20-ാം നമ്പര്‍ മുറിയിലേക്ക് ആനയിച്ച് മടങ്ങുന്നതിനിടെ, പിറ്റേന്നത്തെ ചടങ്ങിനു ധരിക്കാനുള്ള സഭാവസ്ത്രം ഇസ്തിരിയിട്ടു നല്‍കാന്‍ കന്യാസ്ത്രീയോടു ബിഷപ് ആവശ്യപ്പെട്ടു. ഇസ്തിരിയിട്ട വസ്ത്രവുമായി മുറിയിലെത്തിയപ്പോള്‍ ബിഷപ് ബലാത്സംഗം ചെയ്തെന്നാണു കന്യാസ്ത്രീയുടെ പരാതി.

2016 വരെ 12 തവണ ഇതേ മുറിയില്‍ പീഡിപ്പിക്കപ്പെട്ടു. അട്ടപ്പാടിയിലെ ധ്യാനത്തില്‍ പങ്കെടുത്തപ്പോള്‍ ലഭിച്ച ഊര്‍ജമുള്‍ക്കൊണ്ടാണു ബിഷപ്പിന്റെ പീഡനങ്ങള്‍ക്കെതിരേ സഭാ അധികൃതരോടു പരാതിപ്പെടാന്‍ തീരുമാനിച്ചതെന്നു കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു.

Advertisment