Advertisment

"ഫാസിസം ചിരിക്കേണ്ടാ, ആസിഫ മരിച്ചിട്ടില്ലാ" കെ എം സി സി ആസിഫ ഐക്യദാർഢ്യം സംഘടിപ്പിപ്പിച്ചു

New Update

ജിദ്ദ: ഇന്ത്യയുടെ മഹോന്നതമായ മതേതരത്വവും മതസൗഹാദ്ധവും ദേശീയ ഐക്യവും തകർക്കുന്ന രീതിയിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഫാസിസ്റ്റ് സംഘ് പരിവാർ ശക്തികളെ ഫലപ്രഥമായി നേരിടണമെങ്കിൽ മതേതര ശക്തികൾ ഒന്നിച്ച് നിന്ന് രാഷ്ട്രീയ പ്രതിരോധം തീർക്കണമെന്ന് കാസർകോട് എം എൽ എ എൻ എ നെല്ലിക്കുന്ന് പറഞ്ഞു. "ഫാസിസം ചിരിക്കേണ്ട ആസിഫ മരിച്ചിട്ടില്ല" എന്ന ശീർഷകത്തിൽ ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ആ സിഫ ഐക്യദാർഢ്യ സംഗമം "മാനിഷാദ" ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. തിങ്ങിനിറഞ്ഞ സദസ്സ് പ്രതിഷേധ സൂചകമായി ലൈറ്റ് അണച്ച് ഒരു മിനിറ്റ് നേരംമൊബയിൽ ടോർച്ച് തെളിച്ച് നിന്നു.

Advertisment

publive-image

"ജനപ്രതിനിധികളായ എം എൽ എ മാരും മന്ത്രിമാരും മുഖ്യമന്ത്രി മുതൽ പ്രധാനമന്ത്രി വരെയുമുള്ളവരും ഭിന്നിപ്പിന്റെ വക്താക്കളാവുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്. കടുത്ത വർഗ്ഗീയത പ്രസംഗിച്ച് വോട്ട് പിടിക്കുക മാത്രമല്ല വർഗ്ഗീയവും ജാതിയുമായ പ്രശ്നങ്ങളിലെ ക്രൂര കുറ്റ കൃത്യങ്ങൾക്ക് നേതൃത്വം കൊടുത്തതിൽ ജനപ്രതിനിധികൾ പ്രതികളാവുന്ന അത്യന്തം ദാരുണമായ അവസ്ഥ ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. ശക്തമായ പോരാട്ടത്തിലൂടെ തെരഞ്ഞെടുപ്പിൽ ബിജെപിയെ മഖാമുഖം നേരിട്ടാണ് താൻ കാസർകോട് നിന്ന് കേരള നിയമസഭയിലെത്തിയത്.

എന്നാൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന സമയത്തും തെരഞ്ഞെടുപ്പിൽ ജയിച്ച് വന്ന സമയത്തും മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പാണക്കാട്ടേക്ക് വിളിച്ച് വരുത്ത് സയിദ് ഹൈദരലി ശിഹാബ് തങ്ങൾ ഞങ്ങൾക്ക് നൽകിയ ശക്തമായ നിർദ്ധേഷം പരാജയപെടുന്ന അവസ്ഥ വന്നാൽ പോലും വർഗ്ഗീയ പ്രചാരണം നടത്തി വോട്ട് പിടിക്കരുത് എന്നായിരുന്നു' ജയിച്ചാൽ മണ്ഡലത്തിലെ മതസൗർ ഹാർദ്ധം ഊട്ടി ഉറപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്കാണ് പ്രഥമ ഊന്നൽ നൽകേണ്ടത് എന്നുമാണ് പാർട്ടി നിർദ്ധേഷിക്കാറുള്ളത്. അതു കൊണ്ടു തന്നെയാണ് എതിരാളികൾക്ക് പോലും മുസ്ലിം ലീഗിൽ വർഗ്ഗീയത ആരോപിക്കാൻ കഴിയാത്തത്" - എൻ എ നെല്ലിക്കുന്ന് തുടർന്നു.

publive-image

ആസിഫ സംഭവം കേവലം ഒരു ബലാൽ സംഘകൊലപാതക കേസ് എന്നതിനപ്പുറം രാജ്യത്തെ ന്യൂനപക്ഷ ദലിത് ജനവിഭാഗങ്ങളെ ഭയത്തിന്റെ നിഴലിൽ നിർത്തി പേടിപ്പിച്ചും പീഡിപ്പിച്ചും ആട്ടിയോടിക്കാനുള്ള ആർ എസ്സ് എസ്സ് അജണ്ഡയുടെ ഭാഗമാണെന്ന് തിരിച്ചറിയണമെന്ന് സംഗമത്തിലെ മറ്റു പ്രസംഗകർ അഭിപ്രായപെട്ടു.

പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അദ്യക്ഷത വഹിച്ചു. ഖലീൽ ഹുദവി കാസർകോട് മുഖ്യ പ്രഭാഷണം നടത്തി. മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, സൗദികെഎംസിസി നാഷണൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി എ പി ഇബ്രാഹീം മുഹമ്മദ്, ബഷീർ വള്ളിക്കുന്ന്, റഹീം ഇസ്മായീൽ, നാസർ വെളിയംകോട്, പി എം അബദുൽ ഹഖ്, ഡോ: ഇസ്മായീൽ മരുതേരി ,വനിതാ ലീഗ് നേതാവ് പ്രൊ. ശാഹി നാ മുഹമ്മദാലി, എന്നിവർ പ്രസംഗിച്ചു. അരുവി മോങ്ങം ഐക്യദാർഢ്യ കവിത ആലപിച്ചു

ജമാൽ വട്ടപൊഴിൽ, സി കെ ,ശാക്കിർ, മജീദ് പുകയൂർ, എന്നിവർ സംബന്ധിച്ചു.സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അൻവർ ചേരങ്കെ, പി സി എ റഹ്മാൻ, എ കെ ബാവ ,ഇസ്മായീൽ മുണ്ടക്കുളം, സി സി കരീം, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരകുളം, ഷൗകത്ത് ഒഴുകൂർ, നാസർ മച്ചിങ്ങൽ,അസീസ് കോട്ടോപാടം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും സെക്രട്ടറി ലത്തീഫ് മുസ്ല്യാരങ്ങാടി നന്ദിയും പറഞ്ഞു.

Advertisment