Advertisment

ഭാര്യമാര്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം ആരെ ? സര്‍വ്വേ കണ്ടെത്തല്‍ ഭര്‍ത്താക്കന്മാരെ ഞെട്ടിക്കുന്നത് !

New Update

publive-image

Advertisment

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ഭര്‍ത്താവിനോടാണോ, മക്കളോടാണോ അതോ മറ്റു ആരോടെന്കിലുമാണോ അടുപ്പം കൂടുതല്‍ എന്നത് സംബന്ധിച്ച സര്‍വ്വേയിലെ കണ്ടെത്തല്‍ കൌതുകകരം .

ഭാര്യക്ക് ഉറപ്പായും എന്നെത്തന്നെയാണ് ഏറ്റവും കൂടുതല്‍ ഇഷ്ട൦ എന്ന് വിചാരിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഇരുട്ടടിയാണ് സര്‍വ്വേയിലെ കണ്ടെത്തല്‍ .

ഷഹനാസ് ഹെല്‍ത്ത്-ബ്യൂട്ടി കമ്പനി നടത്തിയ പഠനത്തില്‍ 50% ലേറെ സ്ത്രീകളും ഭര്‍ത്താവിനെക്കാള്‍ ഉറ്റസുഹൃത്തിനെ സ്‌നേഹിക്കുന്നവരാണ്. ഇതില്‍ പെണ്‍സുഹൃത്തുക്കളാണ് പരസ്പരം ഏറ്റവും അടുക്കുന്നത്.

ബ്യൂട്ടിപാര്‍ലറുകളില്‍ എന്തുകൊണ്ടാണ് കൂടുതല്‍ സ്ത്രീകളും ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് വരുന്നത് എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് കമ്പനി സര്‍വേ നടത്തിയത്.

ഇതില്‍ ഭൂരിഭാഗവും പറഞ്ഞത് ഹൃദയം തുറന്ന് സംസാരിക്കാന്‍ സാധിക്കുന്നത് ഉറ്റ സുഹൃത്തിനോടാണെന്നായിരുന്നു. യാതൊരു തരത്തിലുള്ള മുന്‍ വിധിയുമില്ലാതെ നമ്മളെ കേള്‍ക്കാന്‍ സാധിക്കുന്നത് സുഹൃത്തിനാണെന്നാണ് ഇവര്‍ പറയുന്നത്.

കൂടാതെ വ്യക്തിപരമായ രഹസ്യങ്ങള്‍ കൂടുതലും അറിയാവുന്നത് സുഹൃത്തിനാണ്. ഭര്‍ത്താവിന്റെയത്ര സുഹൃത്ത് വെറുപ്പിക്കാറില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

അതിനാല്‍ ഭര്‍ത്താവെന്നതിനൊപ്പം സുഹൃത്താകാനും ശ്രമിച്ചാല്‍ ചിലപ്പോള്‍ സ്ത്രീകളുടെ മനസ്സിനെ വിജയിക്കാനാകുമെന്ന് സര്‍വേ നടത്തിയവര്‍ പറയുന്നു.

family
Advertisment