ബാലചന്ദ്രനെയും അബ്ദുസമദ് കൊടിഞ്ഞിയെയും കൊയിലാണ്ടി കൂട്ടം ആദരിച്ചു.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Monday, September 10, 2018

റിയാദിലെ പ്രമുഖ സാമുഹിക പ്രവർത്തകനും ദീർഘകാലം റിയാദ് എൻ.ആർ.കെ. വെൽഫെയർ ഫോറത്തിന്റെ മുഖ്യ ഭാരവാഹിയുമായിരുന്ന ശ്രീ.ബാലചന്ദ്രനും, നാല് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവതത്തിനിടയിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുള്ള എൻ.ആർ.കെയുടെ ട്രഷറർ അബ്ദുസമദ് കൊടിഞ്ഞിയും പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുകയാണ്.

ഇരുവരുടെയും നേതൃത്വപരമായ സാമുഹ്യ പ്രവർത്തനങ്ങളെ മാനിച്ച് എൻ.ആർ.കെ. വെൽഫെയർ ഫോറത്തിന്റെ നേതൃത്വത്തിൽ റിയാദ് പൗരാവലിയുടെ സമുചിതമായ യാത്രയയപ്പ് ചടങ്ങ് അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു, പ്രസ്തുത ചടങ്ങില്‍ കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍നു വേണ്ടി പ്രസിഡണ്ട്‌ അബ്ദുല്‍ ഗഫൂര്‍ അഹമ്മദ് ശ്രീ.ബാലചന്ദ്രനും അബ്ദുസമദ് കൊടിഞ്ഞിക്കും പൊന്നാട അണിയിച്ച് യാത്ര മംഗളങ്ങള്‍ നേര്‍ന്നു.

×