Advertisment

ലോകകപ്പ് മത്സരത്തിനു ശേഷമുണ്ടായ ആരാധകരുടെ മോശം പെരുമാറ്റം: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷനു ഫിഫ പിഴ ചുമത്തി

New Update

Advertisment

മോസ്‌കോ: ക്രൊയേഷ്യയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിനു ശേഷമുണ്ടായ ആരാധകരുടെ മോശം പെരുമാറ്റത്തിന്റെ പേരില്‍ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷനു ഫിഫ പിഴ ചുമത്തി. ഏതാണ്ട് ഒരു ലക്ഷം യൂറോയോളമാണ് ഫിഫ എഎഫ്‌എക്ക് പിഴയായി നല്‍കിയിരിക്കുന്നത്.

ക്രൊയേഷ്യന്‍ ആരാധകരെ അപമാനിക്കുന്ന തരത്തിലുള്ള പാട്ടുകളും അവരെ സ്വവര്‍ഗാനുരാഗികളെന്നു വിളിച്ചു കളിയാക്കുകയും ചെയ്തുവെന്നു ഫിഫ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആരാധകര്‍ക്കും താരങ്ങള്‍ക്കുമെതിരെ സാധനങ്ങള്‍ വലിച്ചെറിഞ്ഞുവെന്നും ഫിഫ അന്വേഷണത്തില്‍ കണ്ടെത്തി. മാത്രമല്ല, മത്സരത്തിനു ശേഷം നടത്തേണ്ട ഫ്‌ലാഷ് ഇന്റര്‍വ്യൂവിന് അര്‍ജന്റീനയില്‍ നിന്നും ആരും പങ്കെടുക്കാത്തതും അച്ചടക്ക ലംഘനമായി ഫിഫ കണ്ടെത്തിയിട്ടുണ്ട്.

അര്‍ജന്റീനയ്‌ക്കെതിരെ എതിരില്ലാതെ മൂന്ന് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ വിജയം നേടിയത്.

Advertisment