Advertisment

പ്രതീക്ഷ തെറ്റിക്കാതെ അജയ് ദേവ്ഗൺ നായകനും സംവിധായകനുമായ ഭോല; ചിത്രത്തിന്റെ ആദ്യദിന കളക്‌ഷൻ പുറത്ത്; കൈയടിച്ചു ആരാധകർ

author-image
Gaana
New Update

അജയ് ദേവ്ഗൺ നായകനായ ഭോല വലിയ പ്രതീക്ഷകളോടെ ആണ് വ്യാഴാഴ്ചയാണ് തിയറ്ററുകളിൽ എത്തിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും രാമ നവമി ആയതിനാല്‍ അവധിയായിരുന്നു എന്നത് ചിത്രത്തിന് ഗുണം ചെയ്തു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisment

publive-image

 

അജയ് ദേവഗണ്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസിൽ ഇരട്ട അക്കം തികച്ച കളക്ഷനാണ് ചിത്രം നേടിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അജയ്‌ ദേവഗണിന്‍റെ അവസാനം റിലീസായ ബ്ലോക്ക്ബസ്റ്റർ ദൃശ്യം 2 ന്‍റെ ആദ്യ ദിന കളക്ഷന് ഒപ്പം എത്തിയില്ലെങ്കിലും ഭോല ആദ്യ ദിനത്തില്‍ എല്ലാ മേഖലയില്‍ നിന്നും 11.20 കോടി നേടിയെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ചിത്രത്തിന് കൂടുതലും പോസിറ്റീവ് റിവ്യൂകൾ ലഭിക്കുന്നുണ്ടെന്നാണ് വിവരം.

കുറേക്കാലത്തിന് ശേഷമാണ് ഒരു ദക്ഷിണേന്ത്യന്‍ റീമേക്ക് ബോളിവുഡില്‍ ആദ്യദിനം മികച്ച പ്രതികരണം നേടുന്നത്. മികച്ച റിപ്പോര്‍ട്ടുകള്‍ ആദ്യദിനത്തില്‍ ലഭിച്ചതിനാല്‍ തന്നെ വാരാന്ത്യത്തിൽ ഭോല ഉയർന്ന കളക്ഷനിലേക്ക് എത്തിയേക്കാം എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ചിത്രത്തിന്‍റെ കളക്ഷനെ ബാധിക്കുമോ എന്ന ആശങ്കയും അണിയറ പ്രവർത്തകർക്ക് ഉണ്ട്.

 

Advertisment