Advertisment

അന്ന് എന്റെ ഹൃദയം വല്ലാതെ തകർന്നു; ഏറെ വേദനിപ്പിച്ച അനുഭവം പങ്കുവച്ചു ഉണ്ണി മുകുന്ദൻ

author-image
Gaana
New Update

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദൻ. മല്ലു സിം​ഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരം വളരെ പെട്ടെന്നാണ് ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചത്. ഇപ്പോഴിതാ തന്റെ ആദ്യ ഒഡിഷൻ വീഡിയോ പങ്കു വച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

Advertisment

publive-image

"തങ്ങളുടെ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കുന്ന എല്ലാവർക്കുമായി, എന്റെ സ്വപ്നങ്ങളിലേക്കുന്ന യാത്രയിലെ ഈ പഴയ വീഡിയോ പങ്കുവയ്ക്കുക ആണ്. വീഡിയോയിലെ ആ ഒഡിഷനിൽ ഞാൻ തോറ്റിരുന്നു. അന്ന് എന്റെ ഹൃദയം വല്ലാതെ തകർന്നു. പക്ഷേ ആ റിജക്ഷൻ ഞാൻ മനസിലേക്കല്ല തലയിലേക്ക് ആണ് എടുത്തത്. ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്തു. എന്റെ സ്വപ്നങ്ങളുടെ സൗന്ദര്യത്തിൽ വിശ്വസിച്ച് എന്റെ ആന്തരികതയെ പരിപോഷിപ്പിച്ചതിന്റെ വിജയമാണ് ഇന്ന്. കഠിനാധ്വാനം ചെയ്യുന്ന  ആൺകുട്ടിയോട്/പെൺകുട്ടിയോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്, നിങ്ങൾ ഒരിക്കലും സ്വയം കൈവിടരുത്  എന്നാണ് വീഡിയോയ്ക്ക് ഒപ്പം ഉണ്ണി മുകുന്ദൻ കുറിച്ചത്.

മാളികപ്പുറം ആണ് ഉണ്ണിമുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു. 100 കോടി ക്ലബ്ബിലും ചിത്രം ഇടം നേടി. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisment