Advertisment

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പ്രണയം അവസാനിപ്പിച്ചു; രശ്മികളുടെ പുതിയ കാമുകൻ തെലുങ്ക് താരമെന്ന് റിപ്പോർട്ട്

author-image
Gaana
New Update

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ താരങ്ങൾ ഇതുവരെ ഈ ബന്ധം ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. വെറും സുഹൃത്തുക്കളാണ് എന്നാണ് പലപ്പോഴും ഇവര്‍ പറഞ്ഞിരുന്നത്. പക്ഷെ ഇരുവരും ഒന്നിച്ച് മാലിദ്വീപില്‍ അവധിക്കാലം ചിലവഴിച്ചു എന്നത് അടക്കം വാര്‍ത്തകള്‍ വന്നിരുന്നു.

Advertisment

publive-image

എന്നാല്‍ ഇപ്പോള്‍ സിനിമ ലോകത്ത് നിന്നും വരുന്ന വാര്‍ത്തകള്‍ പ്രകാരം ഇരുവരുടെയും ഡേറ്റിംഗ് അവസാനിച്ചുവെന്നാണ് അറിയുന്നത്. പുതിയ ഗോസിപ്പുകൾ അനുസരിച്ചു മറ്റൊരു താരവുമായി രശ്മിക ഡേറ്റിംഗ് തുടങ്ങിയെന്നാണ് പറയുന്നത്.

ബെല്ലംകൊണ്ട ശ്രീനിവാസ് എന്ന തെലുങ്ക് താരത്തിന്‍റെ പേരാണ് രശ്മികയ്ക്കൊപ്പം ചേര്‍ത്ത് കേള്‍ക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഇരുവരും പലപ്രവാശ്യം പാപ്പരാസികളുടെ ക്യാമറയ്ക്ക് മുന്നില്‍ കുടങ്ങിയിട്ടുണ്ട്. പലതും മുംബൈ വിമാന താവളത്തില്‍ നിന്നാണ് എന്നതാണ് ശ്രദ്ധേയം. ഇരുവരും ഒന്നിച്ച് പല യാത്രകളും നടത്തിയെന്നാണ് വിവരം.

കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ഐപിഎല്‍ ഉദ്ഘാടന വേദിയില്‍ രശ്മിക ഡാന്‍സ് അവതരിപ്പിച്ചിരുന്നു. ഈ യാത്രയിലും ശ്രീനിവാസ് ഉണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന സൂചനകള്‍.

Advertisment