വെള്ളി മൂങ്ങ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയാണ് വീണാ നായർ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോള്‍ മറ്റ് നടിമാരുമായി വീണ സ്വയം സാമ്യപ്പെടുത്തി പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
കാവ്യാ മാധവനെയും ഖുശ്ബുവിനെയും പോലെയാണ് താനെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നാണ് വീണ പറയുന്നത്. അമൃത ടിവിയിലെ ആനീസ് കിച്ചണിലാണ് വീണ ഇക്കാര്യം പറഞ്ഞത്.
വീണ ച്ചിരിക്കുമ്പോൾ ഒരു ഖുശ്ബു വന്ന് പോകുന്നുണ്ടോന്ന് ഒരു സംശയം എന്ന അവതാരകയായ ആനിയുടെ ചോദ്യത്തിന് മറുപടിയായാണ് വീണ സംസാരിച്ചത്. ഖുശ്ബു എന്നൊരു പേരു കൂടെയെ വരാന്‍ ഉണ്ടായിരുന്നുള്ളൂ. വണ്ണം വച്ചത് കൊണ്ടാണ് ഖുശുബു എന്ന് പലരും പറയുന്നതെന്നും വീണ കൂട്ടിച്ചേര്‍ത്തു.
ഇത്തിരി മെലിഞ്ഞിരുന്ന സമയത്ത് കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് പറഞ്ഞു. വണ്ണം ഇത്തിരി കൂടിയും കുറഞ്ഞും നിന്ന സമയത്ത് മഞ്ജു ചേച്ചിയോട് താരതമ്യം ചെയ്തു എന്നും വീണ പറയുന്നു.