Advertisment

വീണ്ടും ഗായകനായി ഇന്ദ്രജിത്ത്; പുതിയ ഗാനം നവാഗതനായ സനൽ വി. ദേവ് സംവിധാനം ചെയ്യുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിനു വേണ്ടി

author-image
Gaana
New Update

അഭിനയ മികവ് കൊണ്ട് പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് ഇന്ദ്രജിത്. അഭിനേതാവ് എന്നതുപോലെ നല്ല ഗായകൻ കൂടിയാണ് ഇന്ദ്രജിത്ത്. നവാഗതനായ സനൽ വി. ദേവ് സംവിധാനം ചെയ്യുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിനു വേണ്ടി പുതിയ ഗാനം ആലപിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ ഇന്ദ്രജിത്ത്.

Advertisment

publive-image

രഞ്ജിൻ രാജിന്റെ സംഗീതത്തിലാണ് പുതിയ ഗാനം. ഗാനം ആലപിക്കുന്നതിന്റെ സന്തോഷം ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത് തന്നെയാണ് ആരാധകരെ അറിയിച്ചത്. ചിത്രത്തിലെ നായകനും ഇന്ദ്രജിത്ത് ആണ്. മുല്ലവള്ളിയും തേൻമാവും, ഹാപ്പി ഹസ്ബൻഡ്സ്, നായകൻ, ചേകവർ, അരികിൽ ഒരാൾ, മസാല റിപ്പബ്ളിക്, ഏഞ്ചൽസ്, അമർ അക്ബർ അന്തോണി, മോഹൻലാൽ, ആഹാ എന്നീ ചിത്രങ്ങളിൽ ഇന്ദ്രജിത്ത് ഗാനം ആലപിച്ചിട്ടുണ്ട്.

നൈല ഉഷ, ബാബുരാജ്, സരയുഎന്നിവരും കുഞ്ഞമ്മിണീസ് ഹോസ്പിറ്രലിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളം, തെലുങ്ക്, ഭാഷകളിൽ എത്തുന്ന ചിത്രം ഫാന്റിസിയും ഹ്യൂമറും ചേരുന്ന രസകരമായ കഥയാണ് .

Advertisment