Advertisment

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഡ്‌ഡെ സംവിധാനം ചെയ്യുന്ന പദ്മിനി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

author-image
Gaana
New Update

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഡ്‌ഡെ സംവിധാനം ചെയ്യുന്ന പദ്മിനി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അപർണ ബാലമുരളി , മഡോണ സെബാസ്റ്റ്യൻ,വിൻസി അലോഷ്യസ് എന്നീ നായികമാർക്ക് ഒപ്പമുള്ള പോസ്റ്റർ ആണ് പുറത്തു വന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് പോസ്റ്റർ പുറത്തു വിട്ടത്.

Advertisment

publive-image

കുഞ്ചാക്കോ ബോബൻ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രം കോമഡി ഡ്രാമയായിരിക്കും. ഭീമന്റെ വഴിക്കുശേഷം കുഞ്ചാക്കോ ബോബനും വിൻസി അലോഷ്യസും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്.

കുഞ്ഞിരാമായണത്തിനു രചന നിർവഹിച്ച ദീപു പ്രദീപ് ആണ് തിരക്കഥ. ഛായാഗ്രഹണം ശ്രീരാജ്. രവീന്ദ്രൻ. സംഗീതം ജേക്സ് ബിജോയ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ എ.എസ്. ദിനേശ്.

Advertisment