Advertisment

എ ആർ റഹ്മാനും സംവിധായകൻ മണിരത്നത്തിനും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചു ബേസിൽ ജോസഫ്; ഇന്ന് എന്റെ ഫാൻബോയ് നിമിഷം എന്ന് അടിക്കുറിപ്പ്

author-image
Gaana
New Update

ബിഗ് സ്ക്രീനിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമാ മേഖലയിൽ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ്  ബേസിൽ  ജോസഫ്. ഇപ്പോഴിതാ ബേസിൽ പങ്കുവച്ചൊരു പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

Advertisment

publive-image

എ ആർ റഹ്മാനും സംവിധായകൻ മണിരത്നത്തിനും ഒപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് ബേസിലിന്റെ പോസ്റ്റ്. 'ഈ ഇതിഹാസങ്ങൾ ഒന്നിലധികം വഴികളിൽ എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്.

അവർക്കൊപ്പം ആയിരുന്നു ഇന്ന് എന്റെ ഫാൻബോയ് നിമിഷം', എന്നാണ് ബേസിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് പോസ്റ്റ് താഴെ അഭിനന്ദനങ്ങളുമായി രം​ഗത്തെത്തിയത്.

അതേസമയം, ഹിന്ദുസ്ഥാൻ ടൈംസ് ഒടിടി പ്ലെ 'ചേഞ്ച് മേക്കേഴ്‌സ്' അവാർഡുകളിൽ 'ഇൻസ്‌പയറിംഗ് ഫിലിം മേക്കർ ഓഫ് ദ ഇയർ' അവാർഡ് ബേസിലിന് ലഭിച്ചിരുന്നു.

നേരത്തെ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിം​ഗ് യങ് പേഴ്സൺ അവാർഡ് ബേസിലിന് ലഭിച്ചിരുന്നു. അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തർ കരസ്ഥമാക്കിയ അവാർഡ് ആണ് ബേസിൽ ജോസഫും സ്വന്തമാക്കിയത്.

Advertisment