Advertisment

ഇന്ത്യന്‍ 2 വിൽ കമല്‍ഹാസനൊപ്പം കാളിദാസ് ജയറാമും; ഷൂട്ടിങ്ങിനായി ഇന്ത്യന്‍ 2 ടീമിനൊപ്പം കാളിദാസും തായ്‌വാനില്‍ എത്തി; സംവിധായകന്‍ ശങ്കറിനൊപ്പമുള്ള കാളിദാസിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറൽ

author-image
Gaana
New Update

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റര്‍ ചിത്രം വിക്രത്തിന് ശേഷം, ഇന്ത്യന്‍ 2 വിന്റെ പണിപ്പുരയിലാണ് കമല്‍ഹാസന്‍. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോള്‍ തായ്വാനില്‍ പുരോഗമിക്കുകയാണ്.

Advertisment

വിക്രത്തില്‍ കമല്‍ഹാസന്റെ മകനായി ചെറിയ വേഷത്തില്‍ എത്തിയ കാളിദാസ് ജയറാം ഇന്ത്യന്‍ 2വിലും ഭാഗമാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഷൂട്ടിങ്ങിനായി ഇന്ത്യന്‍ 2 ടീമിനൊപ്പം കാളിദാസും തായ്‌വാനില്‍ എത്തി. സംവിധായകന്‍ ശങ്കറിനൊപ്പമുള്ള കാളിദാസിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇന്ത്യന്‍ 2വില്‍ കാളിദാസിന്റെ വേഷം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത്തവണ കമല്‍ഹാസിനൊപ്പം താരത്തിന് നീണ്ട വേഷമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ 2വിന്റെ തായ്വാനിലെ ഷൂട്ടിങ്ങ് 2-3 ദിവസം കൂടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

വിദേശ ലൊക്കേഷനുകളിലെ ചിത്രീകരണം മെയ് വരെ നീണ്ടു നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ 2 ഷൂട്ടിംഗ് ജൂണ്‍-ജൂലൈ മാസത്തോടെ പൂര്‍ത്തിയാകുമെന്നും അതിന് ശേഷം പ്രധാന പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുമെന്നും സംവിധായകന്‍ ഷങ്കര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ റിലീസ് എപ്പോഴായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല.

Advertisment