Advertisment

നടൻ രാം ചരണിന് ഇത് സന്തോഷത്തിന്റെ വർഷം; ഗർഭിണിയായ ഭാര്യയുടെ ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷം പിറക്കാൻ പോകുന്ന കുഞ്ഞിനായി കുടുംബവും ആഘോഷത്തിൽ

author-image
Gaana
New Update

തെലുങ്ക് സിനിമയിലെ സൂപ്പർ താരമാണ് രാം ചരൺ. ആർആർആർ എന്ന സിനിമയുടെ വിജയത്തിന് ശേഷം ആ​ഗോള തലത്തിൽ അറിയപ്പെടുന്ന നടനായി രാം ചരൺ മാറി. കരിയറിനപ്പുറത്ത് വ്യക്തി ജീവിതത്തിലും രാം ചരണിനിത് നല്ല സമയമാണ്. താരത്തിന്റെ ഭാര്യ ഗർഭിണിയാണ് എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

publive-image

നടന്റെ ഭാര്യ ഉപാസന കാമിനേനിയുടെ ബേബി ഷവർ അടുത്തിടെ നടന്നിരുന്നു. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞ് പിറക്കാൻ പോവുന്നത്. അതിനാൽ തന്നെ താര ദമ്പതികളുടെ കുടുംബവും വളരെ സന്തോഷത്തിലാണ്.

Advertisment