Advertisment

ക്ഷേത്രദർശനത്തിനിടെ ആരാധകരോട് കയർത്ത് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർനയൻതാര; താരത്തെ കാണാനായി തടിച്ചുകൂടി ആരാധകർ; ശാന്തമായി ക്ഷേത്ര ദർശനം നടത്താൻ കഴിയാതെ താരം; വീഡിയോ എടുത്താൽ ഫോൺ തകർക്കും എന്ന് ആരാധകരോട് കടുത്ത ഭാഷയിൽ താരത്തിന്റെ മുന്നറിയിപ്പ്

author-image
Gaana
New Update

ചെന്നൈ: ക്ഷേത്രദർശനത്തിനിടെ ആരാധകരോട് കയർത്ത് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർനയൻതാര. കുംഭകോണത്തിനു സമീപമുള്ള മേലവത്തൂർ ഗ്രാമത്തിലെ പുഴയോരത്തെ കാമാച്ചി അമ്മൻ ക്ഷേത്രത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. ഭർത്താവ് വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻ ക്ഷേത്രത്തിൽ എത്തിയത്.

Advertisment

publive-image

താരത്തെ കാണാനായി നിരവധി ആരാധകരാണ് തടിച്ചുകൂടി. ഇതോടെ ശാന്തമായി ക്ഷേത്ര ദർശനം നടത്താൻ നയൻതാരയ്ക്ക് കഴിഞ്ഞില്ല. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനും കഴിയാതെ വന്നതോടെ അവിടെയുള്ളവരോട് അൽപനേരം ശാന്തരായിരിക്കാൻ വിഘ്‌നേഷ് ശിവൻ ആവശ്യപ്പെട്ടു.

അമ്മൻ ക്ഷേത്രത്തിലെ പൂജകൾ പൂർത്തിയാക്കിയ ശേഷം ഇരുവരും അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി. പിന്നീടു റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിൽ കയറിയ നടിയെ പിന്തുടർന്ന് ആരാധകരും പാപ്പരാസികളും എത്തി. അതോടെ നയൻതാര വീണ്ടും ദേഷ്യപ്പെടുകയായിരുന്നു. വീഡിയോ പകർത്തിയ ഒരാളോട് താൻ സെൽഫോൺ തകർക്കുമെന്ന് വരെ താരത്തിന് പറയേണ്ടി വന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

 

Advertisment