Advertisment

പ്രതിഫലം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മലയാള സിനിമാ ഗാനരചയിതാക്കള്‍ രംഗത്ത്; കൊച്ചിയില്‍ ചേര്‍ന്ന ഗാനരചയിതാക്കളുടെ കൂട്ടായ്മയായ രചനയുടെ യോഗത്തിലാണ് ആവശ്യം

author-image
Gaana
New Update

പ്രതിഫലം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മലയാള സിനിമാ ഗാനരചയിതാക്കള്‍ രംഗത്ത്. കൊച്ചിയില്‍ ചേര്‍ന്ന ഗാനരചയിതാക്കളുടെ കൂട്ടായ്മയായ രചനയുടെ യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.

Advertisment

publive-image

ഇതരഭാഷകളിലെ സിനിമാമേഖലയുമായി താരതമ്യം ചെയ്യുമ്ബോള്‍ മലയാളത്തിലെ ഗാനരചയിതാക്കളുടെ സ്ഥിതി മോശമാണെന്നും യോഗം വിലയിരുത്തി.

അവതരണത്തിലും കച്ചവടത്തിലും മലയാള സിനിമ ബഹുദൂരം മുന്നോട്ട് പോയിട്ടും പാട്ടെഴുത്തിന് അര്‍ഹമായ പ്രതിഫലം ലഭിക്കുന്നില്ലെന്ന അഭിപ്രായമാണ് ഗാനരചയിതാക്കള്‍ക്കുള്ളത്. പലപ്പോഴും ഒരു സിനിമ ആദ്യഘട്ടത്തില്‍ ശ്രദ്ധിക്കപ്പെടുന്നത് പാട്ടുകളിലൂടെയാണ്. വരികള്‍ മികച്ചതാണെങ്കിലും വേതനം തുച്ഛമാണ്.

യൂട്യൂബില്‍ ഗാനങ്ങള്‍ അപ്ലോഡ് ചെയ്യുമ്ബോള്‍ സംഗീത സംവിധായകരുടെയും ഗായകരുടെയും നടി നടന്മാരുടെയും പേരുകള്‍ നല്‍കുന്നുണ്ടെങ്കിലും പലരും ഗാനരചയിതാക്കളെ അവഗണിക്കുന്നു.

സ്ട്രീമിങ് ആപ്പുകളിലും ഇതാണ് സ്ഥിതിയെന്നും യോഗം വിലയിരുത്തി. പ്രതിഫലം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

Advertisment