Advertisment

ഇന്ത്യയിൽ 70 കോടിക്കു മുകളിൽ നേടി നാനി നായകനായെത്തിയ പാൻ ഇന്ത്യൻ ചിത്രം 'ദസറ'

author-image
Gaana
New Update

നാനി നായകനായെത്തിയ പാൻ ഇന്ത്യൻ ചിത്രം 'ദസറ' ഒൻപതാം ദിവസത്തിലെത്തിയിരിക്കുകയാണ്. ഇന്ത്യയിൽ 70 കോടിക്കു മുകളിലാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. 2.25 കോടിയാണ് കഴിഞ്ഞ ദിവസത്തെ മാത്രം ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ.

Advertisment

publive-image

ഇതോടെ നാനിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി ദസറ മാറിയിരുക്കുകയാണ്. റിലീസായി ഒരാഴ്ച്ച പൂർത്തിയാകുന്നതിന് മുൻപേയാണ് ഈ നേട്ടം.കഴിഞ്ഞ ദിവസം നടന്ന ദസറയുടെ വിജയാഘോഷ പരിപാടിയിൽ സംവിധായകൻ ശ്രീകാന്ത് ഒഡേലയ്ക്ക് നിർമ്മാതാവ് സുധാകർ ചെറുകുരി ആഡംബര കാർ സമ്മാനിച്ചിരുന്നു.

കൂടാതെ ചിത്രത്തിലെ അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും 10 ഗ്രാം സ്വർണ്ണവും സമ്മാനമായി നൽകി. ഇ ഫോർ എന്റർടെയ്ന്മെന്റ്സ് ആണ് കേരളത്തിൽ ദസറയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

65 കോടി ബജറ്റിലൊരുങ്ങിയ ചിത്രം സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. നാനി ധരണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോയുടെ വില്ലന്‍ വേഷവും ശ്രദ്ധേയമാണ്. സമുദ്രക്കനി, സായ് കുമാര്‍, ഷംന കാസിം, ഝാന്‍സി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ചിത്രംസംയോജന വിഭാഗം നവീന്‍ നൂലിയാണ്.

 

Advertisment