Advertisment

'പൊന്നിയിൻ സെല്‍വന്റെ' ഗാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ട് അണിയറ പ്രവർത്തകർ; ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ

author-image
Gaana
New Update

മണിരത്‍നത്തിന്റെ 'പൊന്നിയിൻ സെല്‍വന്റെ' രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Advertisment

publive-image

'പൊന്നിയിൻ സെല്‍വന്റെ' ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ 'പൊന്നിയിൻ സെല്‍വന്റെ' ഗാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

'പൊന്നിയിൻ സെല്‍വനി' ലെ 'വീര രാജ വീര' എന്ന പുതിയ ഗാനത്തിന്റെ ഗ്ലിംപ്‍സാണ് പുറത്തുവിട്ടത്. 'പൊന്നിയിൻ സെല്‍വൻ' ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ പുതിയ ഗാനം നാളെ ആറ് മണിക്ക് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. 'അഗ നാഗ' എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടതും ഹിറ്റായി മാറിയതും.

Advertisment