Advertisment

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുതെന്ന് സംവിധായകന്‍ കിം കി ഡുക്ക്; ഡോ. ബിജുവിന് കൊറിയന്‍ ഭാഷയില്‍ കത്തെഴുതി

author-image
ഫിലിം ഡസ്ക്
New Update

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുതെന്നാവശ്യപ്പെട്ട് വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക് രംഗത്ത്. മലയാളി സംവിധായകന്‍ ഡോ. ബിജുവിന് കിം കി ഡുക്ക് കൊറിയന്‍ ഭാഷയില്‍ എഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

publive-image

കേരള ചലച്ചിത്ര മേള ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ നോക്കികാണുന്ന ഒന്നാണെന്നും അത് റദ്ദാക്കരുതെന്നും കിം കി ഡുക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പ്രളയത്തില്‍പ്പെട്ട ജനങ്ങളുടെ ദുരിതത്തില്‍ ഏറെ ദുഃഖമുണ്ടെന്നും മനസുകൊണ്ട് അവരോടൊപ്പമുണ്ടെന്നും കിം കത്തില്‍ പറയുന്നു.

Advertisment