Advertisment

ഒരു ടിക്കറ്റ് വാങ്ങിയാല്‍ മറ്റൊരു ടിക്കറ്റ് കൂടി നേടാം: പ്രേക്ഷകരെ ലക്ഷ്യമിട്ട് പുതിയ ഓഫറുമായി പത്താന്‍ ടീം

author-image
ഫിലിം ഡസ്ക്
New Update

പ്രേക്ഷകരെ ലക്ഷ്യമിട്ട് പുതിയ ഓഫറുമായി പത്താന്‍ ടീം. നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് നായകനായി തിയറ്ററുകളിലെത്തിയ ചിത്രമാണ് സൂപ്പര്‍ഹിറ്റായി തീയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ചിത്രം ഇതുവരെ 1000 കോടിയിലേറെ കളക്ഷന്‍ നേടിക്കഴിഞ്ഞു.

Advertisment

publive-image

ചിത്രത്തിന് സമീപകാലത്ത് ഒരു ചിത്രത്തിനും ലഭിക്കാത്ത വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ജനുവരി 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഇന്ത്യന്‍ കളക്ഷനില്‍ 500 കോടിയും ആഗോള ബോക്സ് ഓഫീസില്‍ 1000 കോടിയും പിന്നിട്ടിരുന്നു. തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരവും മാസ് അപ്പീലും മനസിലാക്കിയുള്ള വിപണന തന്ത്രങ്ങളാണ് പഠാന്‍ നിര്‍മ്മാതാക്കള്‍ ആദ്യം മുതലേ നടപ്പാക്കിയത്.

നിശ്ചിത ദിനങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തി പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ നിര്‍മ്മാതാക്കള്‍ നേരത്തെ ശ്രമം നടത്തിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ലക്ഷ്യമാക്കി മറ്റൊരു ഓഫര്‍ കൂടി കൊണ്ടുവന്നിരിക്കുകയാണ് അവര്‍.

ഒരു ടിക്കറ്റ് വാങ്ങിയാല്‍ മറ്റൊരു ടിക്കറ്റ് കൂടി നേടാനുള്ള അവസരമാണ് അത്. മാര്‍ച്ച് 3 മുതല്‍ 5 വരെയുള്ള ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് ആയ ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍. pathaan എന്ന യൂസ് കോഡും ചേര്‍ക്കണം.

Advertisment