Advertisment

മാന്നാർ മത്തായിയും യശ്വന്ത് സഹായിയും ഉണ്ണിത്താനുമടക്കം 30 അനശ്വര കഥാപാത്രങ്ങള്‍ ! ഇന്നസെന്‍റിന്റെ അന്ത്യവിശ്രമം 30 അനശ്വര കഥാപാത്രങ്ങള്‍ ആലേഖനം ചെയ്ത കല്ലറയില്‍

New Update

ഇരിങ്ങാലക്കുട: നടനും മുൻ എംപിയുമായ ഇന്നസെൻറിന്റേ കല്ലറയിൽ 30 അനശ്വര കഥാപാത്രങ്ങൾ ആലേഖനം ചെയ്ത് കുടുംബം. 26 ന് രാത്രി 10.30 നായിരുന്നു അദ്ദേഹത്തിൻറെ വിയോഗം. തുടർന്ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ സെമിത്തേരിയില്‍ സംസ്കാരം നടത്തി.

Advertisment

publive-image

ഇപ്പോഴിതാ സിനിമാപ്രേമികളുടെ മനസ്സിൽ അദ്ദേഹത്തെ അനശ്വരനാക്കിയ മുപ്പതോളം കഥാപാത്രങ്ങളാണ് ആലേഖനം ചെയ്തത് . മാന്നാർ മത്തായിയും യശ്വന്ത് സഹായിയും (സന്ദേശം) ഉണ്ണിത്താനുമടക്കം (മണിച്ചിത്രത്താഴ്) ഇക്കൂട്ടത്തിലുണ്ട്. അദ്ദേഹത്തിന്റെ കൊച്ചുമക്കളായ ജൂനിയർ ഇന്നസെന്റിന്റെയും അന്നയുടേയുമാണ് ഈ ആശയം.

രാധാകൃഷ്ണൻ എന്നയാളാണ് ഇത് യാഥാർഥ്യമാക്കിയത്. കഴിഞ്ഞ രണ്ട് ദിവസവും രാത്രിയും പണിയെടുത്താണ് ആലേഖനം പൂർത്തിയാക്കിയത്. സിനിമാ റീലിന്റെ മാതൃകയിലാണ് പേരും മറ്റ് വിവരങ്ങളും കല്ലറയിൽ എഴുതിയിരിക്കുന്നത്.

Advertisment