Advertisment

ഭരണികാഴ്ചകൾ 2019 ഫ്ലയർ പുറത്തിറക്കി

New Update

മംഗഫ് : ചെട്ടികുളങ്ങര 'അമ്മ പ്രവാസി സേവാ സമതി കുവൈറ്റ് കുംഭഭരണി മഹോത്സവവുമായി ബന്ധപെട്ടു നടത്തുന്ന ഭരണികാഴ്ചകൾ 2019 ന്റെ ഫ്ലയർ പുറത്തിറക്കി.

Advertisment

2019 ഫെബ്രുവരി 8 വെള്ളി രാവിലെ 9 മണിക്ക് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ ആരംഭിക്കുന്ന മഹോത്സവം ഓണാട്ടുകരയുടെ ജയവിജയന്മാരായ പ്രദീപും പ്രമോദിനും ഒപ്പം ഭദ്ര കുത്തിയോട്ട സമതിയും ചേർന്ന് കുത്തിയോട്ട പാട്ടും ചുവടും,നാമ സങ്കീർത്തനത്തിന്റെ താരരാജാവ് പ്രശാന്ത് വർമ്മയും സംഘവും നയിക്കുന്ന "മാനസജപലഹരി" , നൃത്താഞ്ജലി ,കഞ്ഞി സദ്യ ,താലപ്പൊലി, കേളി വാദ്യ കല പീഠത്തിന്റെ പ്രശസ്ത വാദ്യ കലാകാരൻമാർ അവതരിപ്പിക്കുന്ന പാണ്ടിമേളവും ശേഷം കെട്ടുകാഴ്ചയോടു കൂടി ഭരണികാഴ്ചകൾ 2019 സമാപിക്കും .

publive-image

പ്രസിഡണ്ട് മുരളിധീരൻ ന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ സംഘടനയുടെ രക്ഷാധികാരി ബിനോയ് ചന്ദ്രൻ , സ്റ്റെർലിങ് കമ്പനി സി ഇ ഓ ജയകൃഷ്ണൻ,ലെന്സ് ആൻഡ് ഫ്രെയിംസ് മാനേജർ സന്തോഷ്,എസ് ബി സി കൺസ്ട്രക്ഷൻ മാനേജർ സന്തോഷ് ടി നായർ,രക്ഷാധികാരി ജയപാലൻ നായർ, മുൻ ജനറൽ സെക്രട്ടറി ആനന്ദ് ഉദയൻ എന്നിവർ ആശംസകൾ നേർന്നു.

സ്റ്റെർലിങ് കമ്പനി സി ഇ ഓ ജയകൃഷ്ണൻ ,ഫ്ലയർ എസ് ബി സി കൺസ്ട്രക്ഷൻ മാനേജർ സന്തോഷ് ടി നായർക്ക് നൽകി പ്രകാശനം ചെയ്തു .റാഫിൾ കൂപ്പൺ ന്റെ പ്രകാശനം ലെന്സ് ആൻഡ് ഫ്രെയിംസ് മാനേജർ സന്തോഷ് CAPSS സാൽമിയ കോഓർഡിനേറ്റർ പ്രദീപിന് നൽകി പ്രകാശനം ചെയ്തു . റാഫിൾ കൂപ്പൺ ആദ്യ വില്പന പ്രസിഡണ്ട് മുരളിധീരൻ സാൽമിയ കോഓർഡിനേറ്റർ പ്രദീപിന് നൽകി. ഭരണികാഴ്ചകൾ 2019 പ്രോമോ വീഡിയോ പുറത്തിറക്കി .

publive-image

പ്രളയത്തിൽ നാശ നഷ്ട്ടം സംഭവിച്ച സംഘടനയിലെ അംഗങ്ങൾക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു . പുഷ്പകുമാർ, സൗമ്യ, സജിത്ത്,മഹേഷ് ,സുജിത് എന്നിവർക്ക് രക്ഷാധികാരി ബിനോയ് ചന്ദ്രൻ , അനൂപ് ,ജയപാലൻ നായർ , സംഘടനയുടെ വൈസ് പ്രസിഡന്റ് ബിനു കൃഷ്ണൻ ,ജോയിന്റ് ട്രഷറർ രഞ്ജിത് എന്നിവർ നൽകി.

ജോയിന്റ് സെക്രട്ടറി കിഷോർ കമൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോയിന്റ് ട്രഷറർ രഞ്ജിത് ബാലൻ പിള്ള നന്ദിയും പറഞ്ഞു .

publive-image

തുടർന്ന് ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ട പാട്ടും ചുവടും ശ്രീഭദ്ര കുത്തിയോട്ട സമിതിയിലെ കലാകാരൻമാർ നടത്തുകയും. ഭക്ത ജനങ്ങൾക്ക് അമ്മയ്‍യുടെ കഞ്ഞി സദ്യ കഴിക്കുവാൻ അവസരമുണ്ടാകുകയും ചെയ്തു. ഇതോടു കൂടി യോഗത്തിനു പരിസമാപ്തി കുറിച്ചു.

kuwait
Advertisment