Advertisment

ഇടുക്കി ജില്ലയിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രളയക്കെടുതികൾക്ക് ഭാരതീയ ചികിത്സാവകുപ്പിന്റെ അമൂല്യ സേവനം

New Update

തൊടുപുഴ : ഇടുക്കി ജില്ലയിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രളയക്കെടുതികൾക്ക് ഭാരതീയ ചികിത്സാവകുപ്പിന്റെ അമൂല്യ സേവനം . ജില്ലയിലെ ഒട്ടുമിക്ക , ആദിവാസി മേഖലകൾ ഉൾപ്പെടെ ഡോക്ട്ടർമാരുടെയും മറ്റു പാരാമെഡിക്കൽ സ്റ്റാഫുകളുടെയും ഒപ്പം മരുന്ന്കളുടെ ലഭ്യതയും ഉറപ്പാക്കി കൊണ്ട് ഡി എം ഒ ഡോ റോബർട്ടിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിന്റെ ശ്രെധ ആകർഷിക്കുന്നു .

Advertisment

publive-image

ഒപ്പം ഭാരതീയ ചികിത്സാ വകുപ്പിന്റെ സേവന സന്നദ്ധതയും . ഒട്ടുമിക്ക ജീവനക്കാരും സ്വന്തം വീടും കുടുംബവും കണ്ടിട്ട് ദിവസങ്ങളായി എന്ന് മാത്രമല്ല എല്ലാ കാര്യങ്ങൾക്കും ഡി എം ഒ നേരിട്ടാണ് പ്രവർത്തനങ്ങൾക് നേതൃത്വം നല്കുന്നത് .

എം പി , എം എൽ എ , കലക്ടർ എന്നിങ്ങനെ എല്ലാ മേലധികാരികളും ഇടുക്കി ജില്ലാ ആയുർവേദ വകുപ്പിന്റെ സേവനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. ഇതര ജില്ലകളിൽ ഈ ഒത്തൊരുമയും കൂട്ടായ പ്രവർത്തനവും മികച്ച നേതൃത്വവും സാധ്യമാവട്ടെ എന്നവർ പ്രത്യാശിച്ചു . ഭാരതീയ ചികിത്സാ വകുപ്പിന്റെ ഈ പ്രവർത്തനം ജന്മനസ്സുകളിൽ ദീർഘ കാലം നിലനിൽക്കും തീർച്ച ..

Advertisment