Advertisment

ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധനാഫലം പോസിറ്റീവ്; അന്വേഷണ സംഘം ജലന്ധറിലേക്ക്

New Update

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധനാഫലം പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നു. അതേസമയം അന്വേഷണസംഘം വീണ്ടും ജലന്ധറിലേക്ക് പോകും. ബിഷപ്പ് അറസ്റ്റിലായ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ മൊഴി നല്‍കിയേക്കുമെന്നാണ് വിവരം.

Advertisment

publive-image

ബിഷപിന്റെ അസാന്നിധ്യത്തില്‍ കൂടുതല്‍ തെളിവുകള്‍ തേടിയാണ് അന്വേഷണ സംഘം അടുത്തയാഴ്ച ജലന്ധറിലെത്തുന്നത്. ബിഷപ്പ് ജയിലിലായതോടെ കൂടുതല്‍ പേര്‍ പരാതികളും നിര്‍ണായ വിവരങ്ങളും നല്‍കുമെന്ന പ്രതീക്ഷയിലാണ് പൊലീസിന്റെ നീക്കം. കേസില്‍ ബിഷപ്പിന് പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ ഇതുവരെ ശേഖരിച്ച തെളിവുകള്‍ മാത്രം മതിയാകില്ലെന്ന് അന്വേഷണ സംഘത്തിന് ഉത്തമ ബോധ്യമുണ്ട്. പണവും സ്വാധീനവും ഉപയോഗിച്ച് കേസിലെ സാക്ഷികളെ ഉള്‍പ്പെടെ വിലയ്‌ക്കെടുക്കാന്‍ ബിഷപ്പിന്റെ ക്യാംപും ശ്രമം തുടങ്ങി. ഈ ഘട്ടത്തിലാണ് കൂടുതല്‍ തെളിവുകള്‍ തേടിയുള്ള അന്വേഷണ സംഘത്തിന്റെ ജലന്ധര്‍ യാത്ര.

ആദ്യത്തെ സന്ദര്‍ശനത്തില്‍ ബിഷപ്പിനെതിരെ പലരും പരാതി പറയാന്‍ തയ്യാറായില്ല. ഭീഷണി ഭയന്നായിരുന്നു ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജലന്ധറില്‍ ജയിലിലായതോടെ ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ ഉയരാന്‍ ഇടയുണ്ട്. രൂപത ഓഫിസിലും മഠങ്ങളിലും എത്തി കന്യാസ്ത്രികളുടെയും വൈദികരുടെയും ഉള്‍പ്പെടെ സാക്ഷിമൊഴി ശേഖരിക്കും. ബിഷപ്പിനെതിരെ ജലന്ധറില്‍ ലഭിക്കുന്ന പരാതികളില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ജലന്ധര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അന്വേഷണ സംഘം കത്തു നല്‍കി.

Advertisment