Advertisment

വീൽ ചെയറുകളും കുടിവെള്ള വിതരണവുമായി മക്കയിലെ പ്രവാസി ഇന്ത്യൻ വളണ്ടിയർമാർ.

New Update

publive-image

മക്ക: വിവിധ ബാനറുകളുടെ കീഴിൽ മക്കയിലെ പ്രവാസി ഇന്ത്യൻ ഹജ്ജ് വളണ്ടിയർമാർ പ്രവർത്തന രംഗം അടക്കി വാഴുന്നു. ഹജ്ജ് ദിവസങ്ങൾ അടുക്കുകയും ഹാജിമാരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നതോടെ വോളന്റിയര്‍ സേവന രംഗത്ത് കൂടുതല്‍ സജീവമായ രംഗത്തു കൂടുതൽ സജീവമാവുകയാണ് മലയാളികളുടെ നേതൃത്വം പ്രത്യേകമായുള്ള ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം. ഹാജിമാരുടെ വരവ് വര്‍ധിച്ചതോടെ തിരക്കേറിയ ഹറം, അസീസിയ, ബസ് പോയിന്റുകള്‍ എന്നിവിടങ്ങളിലാണ് ഫോറം സജീവമായത്. ഇന്ത്യന്‍ ഹാജിമാരുടെ പ്രധാന ബസ് പോയിന്റായ മഖ്ബസ് ജിന്ന് വഴി കഴിഞ്ഞ ദിവസം എണ്‍പതിനായിരത്തോളം ഇന്ത്യന്‍ ഹാജിമാരാണ് യാത്ര ചെയ്തത്.

Advertisment

publive-image

മഖ്ബസ് ജിന്നില്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ വെള്ളം വിതരണം ചെയ്യുന്നു

മഖ്ബസ് ജിന്നില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ മറ്റിതര രാജ്യങ്ങളില്‍ നിന്നുള്ളവരും എത്തിയതോടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇവിടെ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ നിര്‍ദേശ പ്രകാരമാണ് നൂറോളം പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങിയത്. ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റണിഞ്ഞെത്തിയ ഫോറം പ്രവര്‍ത്തകര്‍ മഖ്ബസ് ജിന്നില്‍ വെള്ളം, ചെരിപ്പ്, ജ്യൂസ് എന്നിവ വിതരണം ചെയ്ത്. വീല്‍ചെയര്‍ സര്‍വീസും ലഭ്യമാക്കിയിരുന്നു. കൂടാതെ കടുത്ത വെയിലിനെ തുടര്‍ന്ന് അവശരായവര്‍ക്ക് ഹജ്ജ് മിഷന്‍ മെഡിക്കല്‍ വിഭാഗത്തിന്റെ വാട്ടര്‍ക്യൂബ് ഉപയോഗിച്ചുള്ള പരിചരണം ഏറെ ആശ്വാസമായി. ഇതിനി പുറമെ വാട്ടര്‍ സ്‌പ്രേയും സജ്ജീകരിച്ചിരുന്നു.

publive-image

ഹറമിനടുത്ത സൗദി ട്രാന്‍സ്‌പോര്‍ട്ടിങ് വിഭാഗത്തിന്റെ കീഴിലുള്ള ഗസയിലെ ശഅ്ബ് ആമിര്‍, ബാബ്അലി ബസ് പോയിന്റുകളിലും വെള്ളവും ചെരിപ്പും വിതരണം ചെയ്തു. ഇന്ത്യന്‍ ഹാജിമാര്‍ക്ക് പുറമെ മറ്റിതര രാജ്യങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകരുള്ളതിനാല്‍ ബസുകള്‍ മാറാതിരിക്കാന്‍ വിവിധ ഭാഷകളില്‍ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ മെഗാഫോണ്‍ ഉപയോഗിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. ഇതിനായി വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരെയാണ് ഏര്‍പ്പെടുത്തിയത്.

publive-image

സേവന നിരതരായ ഇന്ത്യൻ വളണ്ടിയർമാർ

ഹറം പരിസരത്തും ഫ്രറ്റേണിറ്റി ഫോറം സജീവമായിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന് അധികൃതര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളില്‍പ്പെട്ട് നിരവധി പേര്‍ക്ക് വഴിതെറ്റിയിരുന്നു. ഇത്തരക്കാരെ അവരവരുടെ താമസസ്ഥലത്തേക്കും അസീസിയിലേക്കുള്ളവരെ അവരവരുടെ ബസ് പോയിന്റുകളിലും ഫോറം പ്രവര്‍ത്തകരെത്തിച്ചു. ഹറമിന്റെ എല്ലാഭാഗങ്ങളിലും ഗ്രീന്‍കാറ്റഗറിയിലുള്ളവര്‍ താമസിക്കുന്നുണ്ട്. കടുത്ത വെയിലിനെ തുടര്‍ന്ന് അവശരായവരെ പ്രവര്‍ത്തകര്‍ ആശുപത്രിയിലും എത്തിച്ചിരുന്നു. മഖ്ബസ് ജിന്നിലെ പ്രവര്‍ത്തനത്തിന് വോളന്റിയര്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്ല അബൂബക്കര്‍ പുളിക്കല്‍, ക്യാപ്റ്റന്‍ അബ്ദുല്‍ ഗഫാര്‍, ഉബൈദ് മംഗലാപുരം, ജമാല്‍ ചെന്നൈ, അബ്ദുല്‍ മജീദ് മുംബൈ, അന്‍വര്‍ മഞ്ചേരി നേതൃത്വം നല്‍കി.

publive-image

 

Advertisment