Advertisment

ഗണേഷ് കുമാർ മാപ്പു പറഞ്ഞു ;യുവാവിനെ മർദിച്ച കേസ് ഒത്തുതീർപ്പായി

New Update

Advertisment

തി​രു​വ​ന​ന്ത​പു​രം: ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യ്ക്കെ​തി​രാ​യ ത​ല്ല് കേ​സ് ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തി. ഇ​രു​കൂ​ട്ട​രും പ​രാ​തി പി​ന്‍​വ​ലി​ക്കാ​ന്‍ ധാ​ര​ണ​യാ​യി. പു​ന​ലൂ​ര്‍ എ​ന്‍​എ​സ്‌എ​സ് യൂ​ണി​യ​ന്‍ ഓ​ഫീ​സി​ലാ​യി​രു​ന്നു ഒ​ത്തു​തീ​ര്‍​പ്പ് ച​ര്‍​ച്ച.

ആ​ര്‍ ബാ​ല​കൃ​ഷ്ണ​പി​ള്ള ഇ​ട​പെ​ട്ടാ​ണ് ചി​ല സ​മു​ദാ​യ നേ​താ​ക്ക​ള്‍ വ​ഴി ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തി​യ​ത്. ഗ​ണേ​ഷ് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന​താ​യി​രു​ന്നു പ​രാ​തി​ക്കാ​രു​ടെ പ്ര​ധാ​ന ഉ​പാ​ധി. പ​രാ​തി​ക്കാ​ര​നാ​യ അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ അ​മ്മ കോ​ട​തി​ക്ക് മു​ന്നി​ല്‍ മൊ​ഴി ന​ല്‍​കി​യ​തി​നാ​ല്‍ പു​റ​ത്തു​വ​ച്ച്‌ ഒ​ത്തു​തീ​ര്‍​പ്പാ​ക്കി​യാ​ല്‍ കോ​ട​തി​യു​ടെ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള സ​മീ​പ​നം ഇ​നി ഗ​ണേ​ഷി​ന് നി​ര്‍​ണാ​യ​ക​മാ​കും.

ഇതു സംബന്ധിച്ച പരസ്യപ്രതികരണത്തിനു ഗണേഷോ പരാതിക്കാരോ തയാറായില്ല. ഗണേഷ് ഒന്നുകിൽ പരസ്യമായി മാപ്പു പറയണം അല്ലെങ്കിൽ മാപ്പ് എഴുതി നൽകണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. മാപ്പു പറഞ്ഞതോടെ കേസ് പിൻവലിക്കുകയാണെന്ന് ഷീനയും ബന്ധുക്കളും അറിയിച്ചു.

സംഭവത്തില്‍ തുടക്കം മുതൽ എൻഎസ്എസ് പ്രാദേശിക നേതൃത്വം ഇടപെട്ടിരുന്നു. പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റാണ് ബാലകൃഷ്ണ പിള്ള. ഷീനയുടെ അകന്ന ബന്ധുവുമാണ്. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പു ചർച്ചയ്ക്ക് വഴിയൊരുങ്ങിയത്.

Advertisment