Advertisment

കുവൈറ്റില്‍ പവര്‍ ജനറേറ്ററുകള്‍ മോഷണം നടത്തിയ മൂന്നു പേര്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ പവര്‍ ജനറേറ്ററ്റുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന മൂന്ന് പേര്‍ പിടിയില്‍ .സുലൈബിയ പൊലീസാണ് ഒരു സ്വദേശിയെയും രണ്ട് ബിദുനികളെയും പിടികൂടിയത്. ജഹ്‌റയിലെ ക്യാമ്പുകളില്‍ നിന്നാണ് ഇവര്‍ ജനറേറ്ററുകള്‍ മോഷ്ടിച്ചത്.

Advertisment

publive-image

നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളന്മാര്‍ വലയിലായത്. മോഷ്ടിച്ച ജനറേറ്റര്‍ പിക്കപ്പിലേക്ക് കയറ്റുന്നതിനിടെ ബിദുനിയെ കയ്യോടെ പിടികൂടുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെ കുറിച്ച് വിവരം ലഭിച്ചതും അവരെ അറസ്റ്റ് ചെയ്തതും.

kuwait kuwait latest
Advertisment