Advertisment

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്: 99 എണ്ണത്തിലെ ഫലം വന്നപ്പോള്‍ 42 ഇടത്ത് ടിആര്‍എസിന് വിജയം; 22 സീറ്റുകളില്‍ ബിജെപി; എഐഎംഐഎം 34 സീറ്റുകളില്‍

New Update

publive-image

ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ ‌വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആകെയുള്ള 150 സീറ്റുകളിൽ 99 എണ്ണത്തിലെ ഫലം പുറത്തുവന്നപ്പോൾ 42 ഇടത്ത് ടിആര്‍എസ് വിജയിച്ചു. ബിജെപി 22 സീറ്റിലും ഒവൈസിയുടെ എഐഎംഐഎം 34 സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസ് രണ്ടിടത്തു മാത്രമാണു ജയിച്ചത്.

വന്‍ താരനിരയെ അണിനിരത്തിയാണ് ബിജെപി പ്രചാരണം നടത്തിയത്. ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പ്രചാരണത്തിൽ സജീവമായത്.

Advertisment