Advertisment

നാല് ഇഞ്ച് വലുപ്പം! തന്നെക്കാൾ വലിയ ജീവികളെ പോലും നിഷ്പ്രയാസം ഇരയാക്കും; കടിച്ചാൽ മരണവേദന; ഇരയുടെ ആന്തരികാവയവങ്ങൾ ദ്രവരൂപത്തിലാക്കുന്ന റ്റോ ബൈറ്റർ!

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

നാല് ഇഞ്ച് വലുപ്പമുള്ള റ്റോ ബൈറ്റർ എന്ന പ്രാണി ജലപ്രാണികളിൽ തന്നെ ഏറ്റവും വലുതാണ് . ലോകമെമ്പാടുമുള്ള ശുദ്ധജലസ്രോതസ്സുകളിൽ ഇവയെ കാണാൻ സാധിക്കുമെങ്കിലും അമേരിക്കയുടെ സമീപ പ്രദേശങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. മനുഷ്യർക്ക് മരണകാരണമാകില്ലെങ്കിലും റ്റോ ബൈറ്ററിന്റെ കടിയേറ്റാൽ അത് മറ്റേത് പ്രാണികളുടെ ആക്രമണത്തെക്കാളും വേദനാജനകമാണ്.

Advertisment

publive-image

പ്രാണികൾ സാധാരണയായി വലുപ്പം കുറഞ്ഞ ഷഡ്പദങ്ങളെ പോലുള്ളവയാണ് ഇരയാക്കുന്നത്. എന്നാൽ റ്റോ ബൈറ്ററിന് ഇരയുടെ വലുപ്പം ഒരു പ്രശ്നമേയല്ല. താറാവിൻ കുഞ്ഞുങ്ങളെയും ആമകളെയും എന്തിനേറെ പാമ്പുകളെ വരെ ഇവ ഇരയാക്കാറുണ്ട്. ചതുപ്പ് നിലങ്ങളിലെ ഉണങ്ങിയ ഇലകളുടേതിനു സമാനമായ നിറമാണ് ഇവയുടെ ശരീരത്തിന്. അതിനാൽ ജലത്തിനു പുറത്തുള്ള സമയത്ത് ഇരയുടെ ശ്രദ്ധയിൽപ്പെടാതെ പതുങ്ങി ഇരുന്നാണ് ആക്രമണം.

ഇരയെ പിടിയികൂടിക്കഴിഞ്ഞാൽ അവയുടെ ആന്തരികാവയവങ്ങളെ ദ്രവരൂപത്തിലാക്കി മാറ്റാൻ ഇവയ്ക്കു സാധിക്കും. ശരീരത്തിനുള്ളിൽ നിന്നും ഉമിനീർ കണക്കെയുള്ള പ്രത്യേക ദ്രാവകം ഇരയുടെ ഉള്ളിലേക്കു കടത്തിവിട്ടാണ് റ്റോ ബൈറ്റർ ഇങ്ങനെ ചെയ്യുന്നത്. ഇത്തരത്തിൽ ചെറുപ്രാണികളെ വേഗത്തിൽ കീഴടക്കാനും ഭക്ഷണമാക്കാനും അവയ്ക്ക് സാധിക്കുന്നു.

വലിയ ജീവികളാണ് ഇരയെങ്കിൽ ഈ പ്രക്രിയയ്ക്ക് കൂടുതൽ സമയം ആവശ്യമായിവരും എന്നുമാത്രം. എന്നാൽ ശരീരത്തിനുള്ളിൽ നിന്നും പുറപ്പെടുവിക്കുന്ന ഈ ദ്രാവകത്തിൽ എന്തൊക്കെ ഘടകങ്ങളാണ് അടങ്ങിയിട്ടുള്ളതെന്ന് ഇപ്പോഴും കണ്ടെത്താൻ സാധിച്ചിട്ടില്ല. ചിലയിനം എൻസൈമുകൾക്കൊപ്പം ഇരയെ മരവിപ്പിക്കാൻ ശക്തിയുള്ള രാസപദാർത്ഥങ്ങളും അവയുടെ ഉമിനീരിൽ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.

അതിവേഗം വെള്ളത്തിലൂടെ നീങ്ങാൻ സാധിക്കുന്ന ഇവ ഇരയെ കണ്ടെത്തിക്കഴിഞ്ഞാൽ സെക്കൻഡുകൾക്കുള്ളിൽ തന്നെ പിടിയിലാക്കുന്നു. കൊക്ക് കണക്കെയുള്ള കൂർത്ത മൂർച്ചയേറിയ വായഭാഗം കൊണ്ട് കടി ഏൽപ്പിച്ച് ഇരയെ തളർത്തുകയും ചെയ്യും.

ഇവയുടെ പ്രജനന പ്രക്രിയയിലുമുണ്ട് പ്രത്യേകതകൾ.റ്റോ ബൈറ്ററുകളിലെ ആൺ വർഗ്ഗം മുട്ടകൾ പുറത്ത് ചുമന്നുകൊണ്ട് നടക്കുകയാണ് ചെയ്യുന്നത്. അതിനാൽ വിരിയുന്നതുവരെ മുട്ടകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഇവയ്ക്ക് സാധിക്കും.

viral news
Advertisment