Advertisment

കോവിഡിനെ പ്രതിരോധിക്കാന്‍ ഗ്ലൂക്കോസ് രണ്ടു തുളളി വീതം മൂക്കിലൊഴിക്കണം ; മെഡിക്കല്‍ സ്‌റ്റോറിന് മുന്‍പില്‍ വന്‍തിരക്ക്, അന്വേഷണത്തിന് ഉത്തരവിട്ട് ഡ്രഗസ് കണ്‍ട്രോളര്‍

New Update

കോഴിക്കോട്: കോവിഡിനെ പ്രതിരോധിക്കാന്‍ ഗ്ലൂക്കോസ് തുളളി മൂക്കിലൊഴിക്കുന്നത് ഫലപ്രദമാണെന്ന ഇന്‍എന്‍ടി ഡോക്ടറുടെ അവകാശവാദം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍.

Advertisment

publive-image

കോഴിക്കോട് കോയിലാണ്ടിയിലെ ഡോക്ടര്‍ ഇ സുകുമാരന്റെ അവകാശവാദത്തെ തുടര്‍ന്ന് പ്രദേശത്തെ മെഡിക്കല്‍ സ്റ്റോറില്‍ രോഗികളുടെ വലിയ തോതിലുളള തിരക്ക് അനുഭവപ്പെടുകയാണ്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണോ മൂക്കിലുടെ ഒഴിക്കുന്ന ഗ്ലൂക്കോസ് തുളളികള്‍ നല്‍കുന്നത് എന്നതടക്കം പരിശോധിക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ പറഞ്ഞു.

കോവിഡിനെ പ്രതിരോധിക്കാന്‍ ഗ്ലൂക്കോസ് തുളളി മൂക്കിലൊഴിക്കുന്നത് ഫലപ്രദമാണെന്ന ഡോക്ടറുടെ അവകാശവാദത്തെ തുടര്‍ന്ന് കോയിലാണ്ടിയിലെ മെഡിക്കല്‍ സ്‌റ്റോറിന് മുന്‍പില്‍ രോഗികളുടെ വലിയ തോതിലുളള തിരക്കാണ് അനുഭവപ്പെടുന്നത്. തുടക്കത്തില്‍ ഗ്ലൂക്കോസ് അടങ്ങിയ നാസല്‍ ഡ്രോപ്പിന്റെ 15 മില്ലി ബോട്ടിലിന് 50 രൂപയാണ് ഈടാക്കിയത്.

പിന്നീട് ഇത് 30 രൂപയായി കുറച്ചു. ഇപ്പോള്‍ 20 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഈ മെഡിക്കല്‍ സ്റ്റോറിന് മരുന്ന് സംയുക്തങ്ങള്‍ വില്‍ക്കുന്നതിന് പ്രത്യേക ലൈസന്‍സ് ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

glucose nasal drops
Advertisment