Advertisment

യൂണിയന്‍ സെക്രട്ടറി മഹേശന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെള്ളാപ്പള്ളിക്കെതിരെ സാമ്പത്തിക ആരോപണവുമായി സമുദായ പ്രമുഖന്‍ ഗോകുലം ഗോപാലന്‍ ! മഹേശന്‍ ഭാരവാഹിയായ സ്വന്തം ശാഖയില്‍ നിന്നും വെള്ളാപ്പള്ളി പണം മറിച്ചെന്നും ആരോപണം. യോഗ ചരിത്രത്തില്‍ ഒരു യൂണിയന്‍ സെക്രട്ടറി ആത്മഹത്യ ചെയ്ത സംഭവം ആദ്യത്തേത്. അന്വേഷിക്കണം ?

author-image
സാബു മാത്യു
New Update

publive-image

Advertisment

ചെന്നൈ : ചേര്‍ത്തല കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യൂണിയന്‍ ഓഫീസില്‍ യൂണിയന്‍ സെക്രട്ടറി മഹേശന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യൂണിയന്‍ നേതൃത്വത്തിനെതിരെ ആരോപണവുമായി ഈഴവ സമുദായ പ്രമുഖന്‍ ഗോകുലം ഗോപാലന്‍ രംഗത്ത്.

മഹേശന്‍റെ ആത്മഹത്യ കടുത്ത  യോഗം ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്നും മാനസിക പീഡനം ഉണ്ടായതിനാലാണെന്ന് മരണക്കുറിപ്പില്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കേസ് എടുത്ത് ശക്തമായ അന്വേഷണം ഉണ്ടാകണമെന്നാണ്  ഗോകുലം ഗോപാലന്‍ ആവശ്യപ്പെട്ടത് .

സത്യസന്ധനായ ഐ.പി.എസ്. ഓഫീസറുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ ചുമതലപ്പെടുത്തി അന്വേഷണം നടത്തണം എന്നാണ് ആവശ്യം . വിവിധ യൂണിയന്‍ ഓഫീസുകളില്‍ 500 കോടിയുടെ മൈക്രോഫിനാന്‍സ് അഴിമതി നടന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നു.

യൂണിയന്‍ നേതൃത്വം മൈക്രോ ഫിനാന്‍സ് ലോണ്‍ ബാങ്കില്‍ നിന്നും റെഡിയാകുന്ന മുറയ്ക്ക് കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളിയുടെ ഓഫീസില്‍ നിന്നും പ്രത്യേകം ചുമതലപ്പെടുത്തിയ ആള്‍ യൂണിയന്‍ ഓഫീസില്‍ വന്ന് കുറെ ലക്ഷങ്ങള്‍ വാങ്ങിക്കൊണ്ടു പോകും.

ബാങ്കില്‍ തിരിച്ചടക്കുവാന്‍ കുടുംബ യൂണിറ്റുകള്‍ യൂണിയന്‍ ഓഫീസില്‍ ഏല്‍പിച്ച ഈ പണം ഇങ്ങനെ തിരിമറി നടത്തുന്നതുകാരണം വന്‍ ബാദ്ധ്യത യൂണിയന്‍ നേതൃത്വത്തിനു വരുന്നു. ഒടുവില്‍ ബാങ്കിന്റെ ജപ്തി ഭീഷണിയും. നിരവധി യൂണിയന്‍ ഭാരവാഹികള്‍ ഇതുമൂലം ആത്മഹത്യ ഭീഷണിയിലാണ്.

കണിച്ചുകുളങ്ങര യൂണിയനില്‍ നടന്ന മൈക്രോ ഫിനാന്‍സ് പണാപഹരണം, വിവിധ യൂണിയനുകളില്‍ നടന്നുവരുന്ന തട്ടിപ്പുകള്‍ എല്ലാം തന്റെ മേല്‍ വരും എന്ന ഭീതിമൂലമാണ് മൈക്രോഫിനാന്‍സ് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കൂടിയായ മഹേശന്‍ ആത്മഹത്യ ചെയ്തതെന്ന് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നു.

കണിച്ചുകുളങ്ങര ഐശ്വര്യാ ട്രസ്റ്റ്, ദേവീക്ഷേത്രത്തിലെ സാമ്പത്തിക തിരിമറി എന്നിവ മഹേശനില്‍ ചാരി വെള്ളാപ്പള്ളി കേസില്‍ നിന്ന് രക്ഷപ്പെടുമെന്ന ആശങ്ക കാരണം ഒരു കുടുംബത്തെ പൂര്‍ണ്ണമായി അനാഥമാക്കി മഹേശന്‍ മരണം വരിച്ചത്. യോഗ ചരിത്രത്തില്‍ ഒരു യൂണിയന്‍ സെക്രട്ടറി സ്വന്തം യൂണിയന്‍ ആഫീസില്‍ ആത്മഹത്യ ചെയ്തിട്ടില്ല. വെള്ളാപ്പള്ളിയും മഹേശനും ഒരു ശാഖയിലെയും യൂണിയനിലെയും അംഗങ്ങളാണ്.

ദീര്‍ഘകാലം വെള്ളാപ്പള്ളിയുടെ ഓഫീസിലെ ജീവനക്കാരനായി പ്രവര്‍ത്തിച്ച മഹേശന്‍ മൈക്രോഫിനാന്‍സ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍, ബി.ഡി.ജെ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചുവരുകയായിരുന്നു. മഹേശന്റെ കത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളെപ്പറ്റിയും, വെള്ളാപ്പള്ളി നടത്തിവരുന്ന സാമ്പത്തിക തട്ടിപ്പിനിരയായി മഹേശന്‍ മരിക്കാനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റിയും സമഗ്രമായി അന്വേഷിക്കണമെന്ന് ഗോകുലം ഗോപാലന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

vellappally natesan
Advertisment