Advertisment

റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് സ്വര്‍ണവില മുന്നേറുന്നു, പവന് 480 രൂപ വര്‍ധിച്ച് 42000 രൂപയായി

New Update

കൊച്ചി: റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറുന്ന സ്വര്‍ണവില പുതിയ ഉയരത്തില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42000 രൂപയായി. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 60 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5250 ആയി ഉയര്‍ന്നു. ഇന്നലെ രണ്ടുതവണകളായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 320 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

Advertisment

publive-image

നാലുദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ ആയിരത്തിതൊളളായിരത്തോളം രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പവന്‍ വില ആദ്യമായി 40,000 എന്ന പുതിയ ഉയരം കുറിച്ചത്. ജൂലായ് മുതലുള്ള കണക്കെടുത്താല്‍ ആറായിരത്തില്‍പ്പരം രൂപയുടെ വര്‍ധനയാണ് ഇതുവരെയുണ്ടായത്.

 

 

gold price gold price increase
Advertisment