Advertisment

സ്വർണക്കടത്ത് കേസിൽ പിണറായി വിജയന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലന്ന് കെ.സുരേന്ദ്രൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസും പ്രിൻസിപ്പൽ സെക്രട്ടറിയും സംശയത്തിലായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസ് വഴിവിട്ട ഇടപെടൽ നടത്തിയിട്ടുണ്ട്. പിണറായി രാജി വയ്ക്കുന്നതു വരെ കേരളത്തിൽ പ്രതിഷേധം അലയടിക്കും. സമരത്തെ അടിച്ചമർത്താനുള്ള സർക്കാരിന്റെ നീക്കം വിലപ്പോവില്ല.

Advertisment

publive-image

സമരം ചെയ്യുന്നവർ കോവിഡ് വന്ന് മരിക്കുമെന്നാണ് മന്ത്രി ജയരാജന്റെ ഭീഷണി. ജനകീയ സമരത്തെ മന്ത്രി അവഹേളിക്കുകയാണ്. സമാധാനപരമായി നടക്കുന്ന സമരത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടുന്നവരാണ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നത്. കോവിഡ് കാലം അഴിമതി നടത്താനും കള്ളക്കടത്തിനുമുള്ള സമയമാക്കി മാറ്റിയത് സർക്കാരാണ്. സർക്കാർ സ്വയം അഴിമതി നടത്തുകയും കള്ളക്കടത്തുകാർക്ക് ഒത്താശ നൽകുകയും ചെയ്യുന്നു.

കോവിഡ് പ്രതിരോധത്തിന്റെ പേരിൽ സർക്കാർ നടത്തിയ ഇടപെടലുകളെല്ലാം സിപിഎമ്മിന് പണം ഉണ്ടാക്കാനുള്ള വഴികളാക്കി. മുഖ്യമന്ത്രിയുടെ ഓഫിസിനെ സംബന്ധിച്ച് ഇത്രയേറെ ആരോപണങ്ങൾ ഉണ്ടായിട്ടും ഒരു അന്വേഷണവും നടത്തില്ലെന്ന ധാർഷ്ട്യം അംഗീകരിക്കില്ല. ക്രിമിനൽ കേസിൽ പ്രതിയായ ഒരു സ്ത്രീ കള്ള സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ വകുപ്പിൽ ജോലി നേടിയത് എങ്ങനെയാണെന്നും അന്വേഷിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Advertisment