Advertisment

ആഗോള കൺവെൻഷൻ "ഗോപിയോ" ബഹ്​റൈനിൽ; രാഹുൽ ഗാന്ധിയും യെച്ചൂരിയും പങ്കെടുക്കും

author-image
ഗള്‍ഫ് ഡസ്ക്
New Update

മനാമ: വിദേശത്ത്​ താമസിക്കുന്ന ഇന്ത്യക്കാരുടെ ആഗോള സംഘടനയായ ‘ഗ്ലോബൽ ഒാർഗനൈസേഷൻ ഒാഫ്​ പീപ്പ്​ൾ ഒാഫ്​ ഇന്ത്യൻ ഒറിജിൻസ്​’ (ഗോപിയോ) അന്താരാഷ്​ട്ര കൺവെൻഷൻ ജനുവരി ആറ്​, ഏഴ്​, എട്ട്​ തിയതികളിൽ ബഹ്​റൈനിലെ ‘ഗൾഫ്​ ഹോട്ടലിൽ’ നടക്കും. ഇതിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ശശി തരൂർ എം.പി, ഡോ. സാം പിട്രോഡ, ബി.ജെ.പി നേതാവ്​ രാജ്​ പ​ുരോഹിത്​, പ്രമുഖ മാധ്യമ പ്രവർത്തകർ, വ്യവസായികൾ തുടങ്ങിയവർ സംബന്ധിക്കുമെന്ന്​ സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Advertisment

publive-image

കോൺഗ്രസ്​ അധ്യക്ഷ സ്​ഥാനം ഏറ്റെടുത്ത ശേഷം രാഹുൽ പ​െങ്കടുക്കുന്ന ആദ്യ വിദേശ പരിപാടിയെന്ന പ്രത്യേകത ഇതിനുണ്ട്​. ബഹ്​റൈ​​െൻറ ഒൗദ്യോഗിക അതിഥിയായി എത്തുന്ന രാഹുൽ സമാപന ദിവസത്തെ സെഷനിൽ പ​െങ്കടുത്ത്​ അന്ന്​ തന്നെ മടങ്ങും. കൺവെൻഷനിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 200ഒാളം പ്രതിനിധികൾ സംബന്ധിക്കും.  ജനുവരി ആറിന്​ വൈകീട്ട്​ നടക്കുന്ന ചടങ്ങ്​ ബഹ്​റൈനിലെ ഇന്ത്യൻ അംബാസഡർ അലോക്​ കുമാർ സിൻഹ ഉദ്​ഘാടനം ചെയ്യും.

ബഹ്​റൈൻ ജല-വൈദ്യുതി മന്ത്രി ഡോ.അബ്​ദുൽ ഹുസൈൻ ബിൻ അലി മിർസ, ‘ഗോപിയോ’ സ്​ഥാപക ചെയർമാൻ ഡോ.തോ മസ്​ എബ്രഹാം, എൻ.എം.സി ഹെൽത്​ കെയർ ചെയർമാൻ ഡോ.ബി.ആർ.ഷെട്ടി തുടങ്ങിയവർ സംബന്ധിക്കും.

തുടർന്ന്​ വിവിധ രംഗങ്ങളിൽ തിളങ്ങിയ ഇന്ത്യൻ വനിതകളെ ആദരിക്കുന്ന ചടങ്ങ്​ നടക്കും. ജനുവരി ഏഴിന്​ നടക്കുന്ന സെഷനിൽ ശശി തരൂർ എം.പിയും ഡോ.സാം പിട്രോഡയും സംസാരിക്കും. എട്ടി​ന്​ നടക്കുന്ന സെഷനിലെ മുഖ്യപ്രഭാഷകനാണ്​ സീതാറാം യെച്ചൂരി. ഇന്ത്യൻ പ്രവാസികളുടെ പുനരധിവാസം, ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളികൾ, ഇന്ത്യൻ ആരോഗ്യരംഗത്തി​​െൻറ സാധ്യതകൾ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ്​ പ്രഭാഷണങ്ങളും ചർച്ചകളും നടക്കുന്നത്​.

രാഹുൽ ഗാന്ധി ‘ഗോപിയോ’ കൺവെൻഷന്​ വരുന്ന വേളയിൽ അദ്ദേഹവുമായി കൂടിക്കാഴ്​ച നടത്താനുള്ള ശ്രമങ്ങൾ ബഹ്​റൈൻ ഒ.​െഎ.സി.സി നേതൃത്വം തുടങ്ങിയിട്ടുണ്ട്​. ഇതിനായി അവർ കെ.പി.സി.സി അധ്യക്ഷനുമായി സംസാരിക്കുകയും ചെയ്​തു. രണ്ടു ദിവസത്തിനകം ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകുമെന്ന്​ ഒ.​െഎ.സി.സി ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സോമൻ ബേബി, സണ്ണി കുലത്താക്കൽ എന്നിവരും സംബന്ധിച്ചു.

Advertisment