Advertisment

വ്യവസ്ഥകളോടെ ഇന്ത്യയിലെത്താന്‍ വിദേശ പൗരന്മാര്‍ക്ക് അനുമതി

author-image
admin
New Update

കൊവിഡ് വ്യാപനം മൂലം ഏര്‍പ്പെടുത്തിയ വിസ, യാത്രാ നിയന്ത്രണങ്ങളടെ പശ്ചാത്തലത്തില്‍ താഴെ പറയുന്ന വിദേശ പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. വന്ദേ ഭാരത് മിഷന്‍, 'എയര്‍ ബബിള്‍' സംവിധാനം, ജലപാത തുടങ്ങിയ മാര്‍ഗങ്ങിലൂടെ ഇന്ത്യയിലെത്താം.

Advertisment

publive-image

ഇന്ത്യയിലെത്താന്‍ അനുമതിയുള്ളവര്‍

  • ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉടമകളും, ഏതെങ്കിലും രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് കൈവശമുള്ള പിഐഒ കാര്‍ഡ് ഉടമകളും
  • ടൂറിസ്റ്റ് വിസയിലുള്ളവര്‍ ഒഴികെ ഏത് ആവശ്യത്തിനും (ആശ്രിത വിസ ഉള്‍പ്പെടെ) ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ വിദേശ പൗരന്മാരും
  • ഇലക്ട്രോണിക് വിസ (ഇ-വിസ), ടൂറിസ്റ്റ് വിസ, മെഡിക്കല്‍ വിസ എന്നിവ ഒഴികെ നിര്‍ത്തിവച്ച എല്ലാ വിസകളും പുനസ്ഥാപിക്കും
  • നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഏത് രാജ്യത്ത് നിന്നും ഇന്ത്യയിലേക്ക് വരാം

കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ള കൊവിഡ് പ്രോട്ടോക്കോളും ക്വാറന്റൈന്‍ ചട്ടങ്ങളും നിര്‍ബന്ധമായി പാലിച്ചിരിക്കണം. വിസയ്ക്കായി www.indianvisaonline.gov.in. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Advertisment