Advertisment

സ്വര്‍ണക്കടത്ത് കേസ്: അന്വേഷണ ഏജന്‍സികളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ഗവര്‍ണര്‍; തെറ്റ് ചെയ്തവര്‍ രക്ഷപ്പെടില്ല

New Update

publive-image

Advertisment

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണങളോട് പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേസ് അന്വേഷിക്കുന്ന അന്വേഷണ ഏജന്‍സികളില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ക്ഷമയോടെ അന്വേഷണ ഏജന്‍സികളുടെ നിഗമനങ്ങള്‍ക്ക് കാത്തിരിക്കണമെന്നും തെറ്റ് ചെയ്തവര്‍ രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ചും ഗവര്‍ണര്‍ സംസാരിച്ചു. കാലങ്ങളായി തുടര്‍ന്നുപോന്നിരുന്ന അയോധ്യ പ്രശ്‌നം സമാധാനപരമായി തീര്‍ന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisment