Advertisment

പുതിയ വിസയിൽ എത്തുന്നവർക്ക് ലഹരിരഹിത പരിശോധന കർശനമാക്കി കുവൈത്ത്

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത് സിറ്റി: പുതിയ വിസയിൽ കുവൈത്തിൽ എത്തുന്നവർക്ക് ലഹരിരഹിത പരിശോധന നിർബന്ധമാക്കി. പരിശോധനയിൽ ലഹരി മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തുന്നവരെ നാടുകടത്തും. നിലവിലുള്ളവർക്കും വിസ പുതുക്കുമ്പോൾ പരിശോധന നിർബന്ധമാക്കും.

Advertisment

publive-image

ലഹരിമരുന്ന് നിർമാർജനം ചെയ്യാനും വ്യാപനം പരിമിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടി. ആരോഗ്യ, സുരക്ഷാ വിദഗ്ധർ ചേർന്നു തയാറാക്കിയ ആശയത്തിന് മന്ത്രിതല കൗൺസിൽ അംഗീകാരം നൽകി. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റുമായി ഏകോപിപ്പിച്ച് പരിശോധനയ്ക്കായി പ്രത്യേക സംവിധാനവും ഒരുക്കും. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങൾ സംയുക്തമായാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.

വീസയ്ക്ക് മുൻപുള്ള ആരോഗ്യ പരിശോധനയിൽ ലഹരി രഹിത പരിശോധനയും ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്. സംശയിക്കപ്പെടുന്ന താമസക്കാരെയും പരിശോധിക്കും. ലഹരി ഉപയോഗിച്ചതായി കണ്ടെത്തുന്നവർക്ക് വീസ നിരസിക്കുകയും നാടുകടത്തുകയും ചെയ്യും.

publive-image

Advertisment