Advertisment

ഷാർജയിൽ പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വർധിച്ചു; കഴിഞ്ഞ വർഷം ഉപയോഗിച്ചത് 38 ദശലക്ഷം യാത്രക്കാർ

author-image
Gaana
New Update

publive-image

Advertisment

ദുബായ്: ഷാർജയിൽ പൊതു ഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. ഷാർജ റോഡ്​സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 38 ദശലക്ഷം പേരാണ്​ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്​.

എമിറേറ്റിലെ ടാക്‌സി സർവീസുകളുടെയും ഫ്രാഞ്ചൈസി കമ്പനികളുടെയും ഗുണഭോക്താക്കളുടെ എണ്ണം 29 ദശലക്ഷം പിന്നിട്ടു.

പൊതുഗതാഗത ബസ് സർവീസുകളുടെ മൊത്തം ഗുണഭോക്താക്കളുടെ എണ്ണം ഏകദേശം 5.3 ദശലക്ഷവും ആണെന്ന് എസ്ആർടിഎ ചെയർമാൻ യൂസഫ് ഖമീസ് അൽ ഒത്മാനി പറഞ്ഞു. പ്രതിദിനം ഏതാണ്ട്​ 14,500 പേർ​ പൊതുഗതാഗതം ഉപയോപ്പെടുത്തുന്നു.

12 ലൈനുകളിലായി 98 ബസുകളാണ് എമിറേറ്റിൽ​ സർവിസ്​ നടത്തുന്നത്​​. കഴിഞ്ഞ വർഷം ഇൻറർസിറ്റി ബസ്​ ഉപയോഗിച്ചവരുടെ എണ്ണം 36 ലക്ഷമാണ്​. വിമാന യാത്രക്കാരുടെ എണ്ണവും കൂടി ചേരുമ്പോൾ മൊത്തം യാത്രക്കാരുടെ എണ്ണം 4 കോടിയിലധികമാകുമെന്നും ഖാമിസ്​ പറഞ്ഞു.

എമിറേറ്റിൽ ​പൊതു ഗതാഗതം ഉപയോഗിക്കുന്നതിന്​ യാത്രക്കാരെ പ്രോത്സാഹിപ്പിക്കാൻ അതോറിറ്റി വിവിധ പദ്ധതികൾക്ക്​ തുടക്കം കുറിച്ചിട്ടുണ്ട്

Advertisment