Advertisment

ചെന്നിത്തല എഫക്റ്റ് : ഹനാന് ഭൂമിയ്ക്ക് പിന്നാലെ വീട് നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായവും ഒരുങ്ങുന്നു. സഹായവാക്ധാനവുമായി കുവൈറ്റിലെ പ്രവാസി പ്രമുഖര്‍ രംഗത്ത്

New Update

publive-image

Advertisment

പാലക്കാട് : മൽസ്യവില്പന നടത്തി ഉപജീവനം മാർഗം തേടിയ കോളേജ് വിദ്യാർത്ഥിനി ഹനാന് സ്വന്തമായി വീട് വയ്ക്കാന്‍ ഭൂമി വാക്ദാനം ചെയ്തതിനു പിന്നാലെ ആ ഭൂമിയില്‍ ഹനാന് വീട് നിര്‍മ്മിച്ച്‌ നല്‍കാമെന്ന് കുവൈറ്റിലെ മലയാളി സുഹൃത്തുക്കള്‍ ഉറപ്പ് നല്‍കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി കുവൈറ്റിലെ മലയാളി പ്രമുഖന്‍റെ ബുബിയന്‍ ഇന്‍ഡസ്ട്രി ഫോര്‍ ഗ്യാസസ് കമ്പനി മാത്രം 5 ലക്ഷം രൂപ വാക്ധാനം നല്‍കിയതായി പ്രതിപക്ഷ നേതാവ് അറിയിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് സത്യം ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച രമേശ്‌ ചെന്നിത്തലയുടെ സ്പെഷ്യല്‍ സ്റ്റോറി വായിച്ച കുവൈറ്റിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ജോയ് മുണ്ടക്കാട് ചെന്നിത്തലയുടെ അഭ്യര്‍ത്ഥന മാനിച്ച് ഹനാന് വീട് നിര്‍മ്മിക്കാന്‍ രാമപുരം അന്ത്യാളത്ത് 5 സെന്‍റ് ഭൂമി സൗജന്യമായി നല്‍കാന്‍ തയ്യാറാണെന്ന് സത്യം ഓണ്‍ലൈന്‍ വഴി പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നു.

publive-image

ഇതേ തുടര്‍ന്നാണ്‌ ഈ ഭൂമിയില്‍ ഒരു വീട് നിര്‍മ്മിച്ചുനല്‍കാനുള്ള ആഗ്രഹവുമായി ചെന്നിത്തല കുവൈറ്റിലെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചത്. ആ ആവശ്യം സുഹൃത്തുക്കള്‍ ഏറ്റെടുത്തതായും ഹനാന് സ്വന്തമായി വീടും കൂടി നിര്‍മ്മിച്ചു നല്‍കുമെന്നും പ്രതിപക്ഷ നേതാവ് സത്യം ഓണ്‍ലൈനെ അറിയിച്ചു. ഹനാനെ സംരക്ഷിക്കേണ്ടത് മലയാളി സമൂഹത്തിന്‍റെ ബാധ്യതയാണെന്നും ഹനാന് സ്വന്തമായി ഒരു വീട് നിര്‍മ്മിക്കാന്‍ സഹായിക്കണം എന്നുമായിരുന്നു സത്യം ഓണ്‍ലൈന്‍ വഴി രമേശ്‌ ചെന്നിത്തലയുടെ അഭ്യര്‍ഥന.

publive-image

ഈ വാര്‍ത്ത വന്ന് 2 മണിക്കൂറിനുള്ളിലാണ് കുവൈറ്റിലെ മലയാളി പ്രമുഖന്‍ ജോയ് മുണ്ടക്കാട് ഭൂമി വാക്ദാനം ചെയ്ത് സത്യം ഓണ്‍ലൈന്‍ പ്രതിനിധി സണ്ണി മണര്‍കാട്ടിനെ ഫോണില്‍ വിളിച്ചത്. പാലാ രാമപുരം അന്ത്യാളത്താണ് ജോയ് മുണ്ടക്കാട് ഭൂമി സൌജന്യമായി നല്‍കുക. ഹനാൻ പഠിക്കുന്ന അൽ ഹസർ കോളേജിൽ പോയിവരാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് തൊടുപുഴയോടടുത്ത അന്ത്യാളത്ത് ഭൂമി നല്‍കുന്നതെന്ന് തൊടുപുഴ സ്വദേശി കൂടിയായ ജോയ് മുണ്ടക്കാട് പറഞ്ഞു.

publive-image

മുന്‍പ് ഹനാന്റെ വാര്‍ത്ത മാതൃഭൂമി , മനോരമ ചാനലുകളില്‍ വന്ന ഉടന്‍ ഹനാന് സൗജന്യ വിദ്യാഭ്യാസമൊരുക്കിയത് പ്രതിപക്ഷ നേതാവ് ഇടപെട്ടായിരുന്നു. ഇപ്പോള്‍ വീട് വയ്ക്കാന്‍ ഭൂമി നല്‍കാനും പിന്നീട് വീട് നിര്‍മ്മിച്ചു നല്‍കാനും തയ്യാറായി പ്രവാസി പ്രമുഖര്‍ രംഗത്ത് വന്നിരിക്കുന്നത് രമേശ്‌ ചെന്നിത്തലയുടെ അഭ്യര്‍ത്ഥന മാനിച്ചാണ്. ഭൂമി നല്‍കാന്‍ സന്നദ്ധത അറിയിച്ച് ജോയ് മുണ്ടാക്കാട് രംഗത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് നേരിട്ട് ഫോണില്‍ വിളിച്ച് അദ്ദേഹത്തെ അഭിനന്ദനം അറിയിച്ചിരുന്നു.

publive-image

ഇതോടെ ചെന്നിത്തലയുടെ ഇടപെടലിലൂടെ ഹനാന് നിലവിലുള്ള വിദ്യാഭ്യാസം സൗജന്യമായി പൂര്‍ത്തിയാക്കാനും ഡോക്ടര്‍ ആകാനുള്ള ആഗ്രഹവും ഒടുവില്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നവും സഫലമായിരിക്കുകയാണ്.

ramesh chennithala hanan
Advertisment