Advertisment

നാട്ടുകാര്‍ പിരിച്ചുനല്‍കിയ തുകകൊണ്ട് ദുരിതബാധിതരെ സഹായിച്ചു; ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരലക്ഷം രൂപ നല്‍കി മാതൃകയായി ഹനാന്‍

New Update

കൊച്ചി: സ്വന്തമായി അധ്വാനിച്ച് ജീവിക്കുകയും അതോടൊപ്പം പഠിക്കുകയും ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറി, മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവെച്ച ഹനാന്‍ വീണ്ടും കേരളത്തിന് മാതൃകയാവുകയാണ്. ഹനാനെ സഹായിക്കാനായി നാട്ടുകാര്‍ പിരിച്ചുനല്‍കിയ തുക ദുരിതബാധിതര്‍ക്ക് നല്‍കിയിരിക്കുകയാണ് ഈ കൊച്ചുപെണ്‍കുട്ടി.

publive-image

ഒന്നരലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹനാന്‍ സംഭാവന ചെയ്തത്. അതേസമയം സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ജനം വലയുകയാണ്. ഞായറാഴ്ചവരെ കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതിജാഗ്രത വേണ്ടതിനാല്‍ എട്ടുജില്ലകളില്‍ വെള്ളിയാഴ്ച റെഡ് അലര്‍ട്ടും മൂന്നുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

Advertisment