Advertisment

ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മരണം വരെ സമരം ചെയ്യുമെന്ന് അണ്ണാ ഹസാരെ; ലോക്പാല്‍ ബില്‍ നടപ്പിലാക്കുന്നതില്‍ വാഗ്ദാന ലംഘനമാണ് നടക്കുന്നത്

New Update

ന്യൂഡല്‍ഹി: ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മരണം വരെ സമരം ചെയ്യുമെന്ന് അണ്ണാ ഹസാരെ. ലോക്പാല്‍ ബില്‍ നടപ്പിലാക്കുന്നതില്‍ വാഗ്ദാന ലംഘനമാണ് നടക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുവെന്നും അദ്ദേഹം പറഞ്ഞു. രാംലീല മൈതാനത്ത് നടക്കുന്ന സമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയെ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളെയും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗ്രൂപ്പുകള്‍കളേയും സമരവേദി പങ്കിടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

പാർലമെന്റ് പാസാക്കിയ ലോക്പാൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ ലോക്പാലിനെ നിയമിക്കണമെന്നും ഉൽപാദന ചെലവു കണക്കാക്കി കർഷകർക്കു മികച്ച വില നൽകണമെന്നും ആവശ്യപ്പെട്ടു.

‘കാർഷിക പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 43 കത്തുകളെഴുതി. ഒന്നിനുപോലും മറുപടി തന്നില്ല. നല്ലതു പ്രതീക്ഷിച്ചു നിരവധിയാളുകളാണു ഈ സമരത്തിൽ പങ്കെടുക്കുന്നത്. സമരത്തിനു ജനങ്ങൾ എത്താതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകളും ബസുകളും റദ്ദാക്കി. സമരത്തെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. ജനങ്ങളെ അക്രമത്തിലേക്കു തള്ളിവിട്ടു. നിരവധി പൊലീസിനെയാണു വിന്യസിച്ചിരിക്കുന്നത്. ഇതൊരു സമാധാന സമരമാണ്. പക്ഷേ ഇന്ത്യ– പാക്കിസ്ഥാൻ യുദ്ധത്തിനു സമാനമായി കാര്യങ്ങളെ സമീപിച്ചതിൽ എനിക്കു ദുഃഖമുണ്ട്. നിരവധി കഷ്ടങ്ങൾ സഹിച്ചാണു കർഷകർ ഇവിടെയെത്തുന്നത്’– ഹസാരെ പറഞ്ഞു.

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു ഹസാരെ സമരവുമായി രാജ്യതലസ്ഥാനത്ത് എത്തിയത്. ലോക്പാല്‍ നടപ്പാക്കാതെ നിരാഹാരസമരം അവസാനിപ്പിക്കില്ലെന്നും വേണ്ടിവന്നാല്‍ മരണംവരെ സമരം തുടരുമെന്നും ഹസാരെ വ്യക്തമാക്കി. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ലോക്പാല്‍ നിയമനം ആവശ്യപ്പെട്ടുള്ള സമരം രണ്ടാം ദിവസത്തിലേക്കു കടന്നു. തിരഞ്ഞെടുപ്പുചട്ടങ്ങൾ പരിഷ്കരിക്കണമെന്നും ആവശ്യമുണ്ട്. ഹസാരെയ്ക്കു പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ എത്തുന്നുണ്ട്.

Advertisment