Advertisment

മനസികാരോഗ്യത്തിന് ആലിംഗനം ചെയ്ത് കൊടുക്കപ്പെടും ! മണിക്കൂറിന് 5000 രൂപ ! അമേരിക്കയില്‍ വന്‍ ഡിമാന്‍ഡ് നേടിയ പുതിയ ബിസിനസ് ഇങ്ങനെ. മലയാളത്തിലാണെങ്കില്‍ 'കെട്ടിപ്പിടിച്ചുതരും' എന്ന്‍ ബോര്‍ഡ് വയ്ക്കാം !

New Update

publive-image

Advertisment

ന്യുയോര്‍ക്ക് : ആലിംഗനം ഒരു ഔഷധമാണ്. അമേരിക്കക്കാര്‍ അത് തെളിയിച്ചു കഴിഞ്ഞെന്ന്‍ മാത്രമല്ല അത് മറ്റ് ബിസിനസുകള്‍ പോലെ ഒരു വ്യവസായമാക്കി മാറ്റാനും തുടങ്ങി. കേള്‍ക്കുമ്പോള്‍ അല്പം വിചിത്രമായി നമുക്ക് തോന്നിയേക്കാം. അല്‍പം സദാചാര ചിന്തകള്‍ ഉണരുകയും ചെയ്തേക്കാം. പക്ഷെ അതൊരു സത്യമാണ്.

കെട്ടിപ്പിടുത്തം ഒരു മരുന്നാണ്. ശാസ്ത്രത്തിന് കണ്ടുപിടിക്കാന്‍ കഴിയാത്ത മനുഷ്യനിലെ ഒട്ടെറെ രോഗങ്ങള്‍ അലിയിച്ചുകളയാനുള്ള, ആര്‍ക്കും അനായാസം നല്‍കാന്‍ കഴിയുന്ന ദിവ്യഔഷധം. മനസ്സിനെ ഉണര്‍ത്താന്‍ കഴിവുള്ള മരുന്ന്. മനസ്സ് മടുക്കുമ്പോഴും ശരീരം താളഭംഗത്തിലായിരിക്കുമ്പോഴും പെട്ടെന്ന് ആശ്വാസം കിട്ടുന്ന മരുന്നാണിത്. അതൊരു ഉണര്‍വാണ്.

publive-image

ഇതൊരു ബിസിനസാക്കിയാണ് cuddlist.com എന്ന സ്ഥാപനം പ്രാവര്‍ത്തിക്കുന്നത്. ഈ മാര്‍ഗ്ഗത്തിലൂടെ വരുമാനം ഉണ്ടാക്കുന്നവരും ന്യൂയോര്‍ക്കില്‍ ഏറെയുണ്ട്. മലയാളത്തിലാണെങ്കില്‍ ഇങ്ങനെ ബോര്‍ഡ് വയ്ക്കാം - ' കെട്ടിപ്പിടിച്ചു തരപ്പെടും ' എന്ന്.

ഒരു മണിക്കൂര്‍ കെട്ടിപ്പിടിക്കാന്‍ ന്യുയോര്‍ക്കില്‍ ഈടാക്കുന്നത് 5000 രൂപയാണ്. ഈ ആലിംഗനത്തിനെ കാമത്തിന്റെ ഗണത്തില്‍ പെടുത്താന്‍ കഴിയില്ല .

മനസിന് നല്‍കുന്ന മരുന്നാണിത്. മാനസികമായി തളരുമ്പോള്‍ ഒറ്റക്കാകുമ്പോഴൊക്കെ ഈ സേവനം ഉപയോഗിക്കാനാകും. ഒരു പങ്കാളിയുടെ സാമിപ്യം നിങ്ങള്‍ക്ക് ഇതിലൂടെ ലഭിക്കും.

publive-image

അതില്‍ സ്ത്രീകളും പുരുഷന്മാരും, പ്രായമുള്ളവരും, അവിവാഹിതരും, വിവാഹിതരും ഉള്‍പ്പെടുന്നു. cuddlist.com ന്റെ പ്രധാന അംഗങ്ങളില്‍ ഒരാളാണ് സക്‌സിയ എന്ന യുവതി. മണിക്കൂറില്‍ 80 ഡോളറാണ് ഇവര്‍ ഈടാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി സക്‌സിയ ഈ മേഖലയില്‍ ജോലി ചെയ്യുന്നു.

publive-image

താന്‍ ഈ ജോലിയില്‍ ഏറെ സന്തോഷവതിയാണെന്നും തനിക്ക് ഈ ജോലി ചെയ്യുന്നതിന് ഭര്‍ത്താവിന്റെ പൂര്‍ണ്ണ സമ്മതം ഉണ്ടെന്നും സക്‌സിയ പറയുന്നു. ഈ സേവനത്തിന് ആവശ്യക്കാര്‍ ഏറുകയാണ്. പല പ്രായത്തിലുള്ള ആളുകള്‍ ഈ സേവനത്തിനുവേണ്ടി എത്തുന്നുണ്ട്.

ആഴ്ചയില്‍ ഇത്തരത്തില്‍ 200-ലധികം അപേക്ഷകളാണ് ലഭിക്കുന്നതെന്നും കമ്പനിയുടെ സ്ഥാപകനും, സിഇഒയുമായ ആദം ലുപിന്‍ പറയുന്നു. 40 ലധികം കഡില്‍ വിദ്ഗധരാണ് ഈ സ്ഥാപനത്തില്‍ സേവനം നല്‍കുന്നത്. അമേരിക്കയില്‍ ഇത് വന്‍ വിജയമായി മാറുകയാണ്.

us news donald trump trump
Advertisment